മാളില്‍ ഷോപ്പിംഗ് നടത്തുന്നതിനിടെ തന്റെ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയെന്നും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തുവെന്നും ആരോപിച്ച്‌ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച്‌ ഇന്‍ഫ്‌ലുവന്‍സര്‍ ആയുഷി ശര്‍മ്മ.ഷോപ്പിംഗ് കോംപ്ലക്‌സിലെ കടകള്‍ക്കിടയില്‍ വെച്ചാണ് സംഭവം നടന്നതെന്ന് ആയുഷി അവകാശപ്പെടുന്നു.

യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ മുടിയില്‍ പിടിച്ചു വലിക്കുകയും മുഖത്ത് തുടര്‍ച്ചയായി അടിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ആയുഷി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ മറ്റു യാത്രക്കാരും ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മര്‍ദ്ദനമേറ്റ യുവാവ് താന്‍ ഒരു പ്രമുഖ ഐഐടിയിലെ വിദ്യാര്‍ത്ഥിയാണെന്ന് വെളിപ്പെടുത്തിയെങ്കിലും ആയുഷി മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. നിയമം കൈയിലെടുത്ത് ഇത്തരത്തില്‍ പരസ്യമായി മര്‍ദ്ദിച്ചതിനെതിരെ ഇന്‍ഫ്‌ലുവന്‍സറുടെ വീഡിയോയ്ക്ക് താഴെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരാള്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അയാളെ ശിക്ഷിക്കാന്‍ പോലീസും കോടതിയും ഉണ്ടെന്നും, അല്ലാതെ ആര്‍ക്കും സ്വയം നിയമം നടപ്പാക്കാന്‍ അധികാരമില്ലെന്നും ദൃക്‌സാക്ഷികളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഈ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ രണ്ട് തട്ടിലാണ്. യുവാവ് ചെയ്തത് തെറ്റാണെന്നും അത്തരം സന്ദര്‍ഭങ്ങളില്‍ പെണ്‍കുട്ടികള്‍ പ്രതികരിക്കുന്നത് സ്വാഭാവികമാണെന്നും ചിലര്‍ വാദിക്കുന്നു. പോലീസ് സ്‌റ്റേഷനുകളില്‍ പരാതിപ്പെട്ടാല്‍ കൃത്യമായ നീതി ലഭിക്കുമോ എന്ന ആശങ്കയും ഇവര്‍ പങ്കുവെക്കുന്നു. എന്നാല്‍ ഒരാളുടെ സ്വകാര്യത ലംഘിക്കുന്നത് തെറ്റാണെങ്കില്‍ പോലും, മര്‍ദ്ദനം ഒരു പരിഹാരമല്ലെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് വലിയൊരു വിഭാഗത്തിന്റെ പക്ഷം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക