സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ സി.പി എം ഓഫീസുകള്‍ വഴി നല്‍കുന്നത് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ വെട്ടിലായി സി.പി.എം നിയന്ത്രണത്തിലുള്ള പള്ളുരുത്തി സർവീസ് സഹകരണ ബാങ്ക്. ബാങ്ക് പരിധിയിലുള്ള പാർട്ടി മന്ദിരങ്ങള്‍, സി.പി.എമ്മിന്റെ കൊടി സ്ഥാപിച്ച പുറമ്പോക്ക് ഭൂമിയിലുള്ള ചെറിയ വായനശാലകള്‍, രക്തസാക്ഷി മണ്ഡപങ്ങള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് വിതരണം ചെയ്യുന്നത്.

ക്ഷേമ പെൻഷൻ ഗുണഭോക്താവിന്റെ വീടുകളില്‍ നേരിട്ടെത്തിയാണ് മറ്റ് ബാങ്കുകള്‍ വിതരണം ചെയ്യുന്നത്. ബാങ്കുകള്‍ നിയമിച്ചിരിക്കുന്ന ഏജന്റുമാർ മുഖേന നേരിട്ടു എത്തിച്ചു കൊടുക്കണമെന്ന സർക്കാർ ഉത്തരവ് നിലനില്‍ക്കെയാണ് മാസങ്ങളായി പൊതുനിരത്തില്‍ ഗുണഭോക്താക്കളെ കൂട്ടമായി വിളിച്ചുവരുത്തി വിതരണം ചെയ്യുന്നതെന്നാണ് പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊതുപ്രവർത്തകൻ കെ.വി. വിജേഷ് ബാങ്ക് സെക്രട്ടറിയെക്കണ്ട് കാര്യങ്ങള്‍ ബോദ്ധ്യപെടുത്തി. സംഭവം വിവാദമായതോടെ പെൻഷൻ വിതരണം നേരിട്ട് വീടുകളില്‍ എത്തിക്കാൻ ബാങ്ക് ശ്രമം തുടങ്ങിയിട്ടുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും മന്ത്രി എം. ലിജുവിനും പരാതി നല്‍കിയതായി വിജേഷ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക