കൈകൊട്ടിക്കളി പരിശീലനത്തിനെത്തിയ പ്രായപൂർത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.മണിയാർ എരിച്ചിക്കല്‍ സ്വദേശി ചിക്കുരാജിനും (31) അമ്മ മിനിക്കുമെതിരെ പുനലൂർ പൊലീസ് കേസെടുത്തു. രണ്ടാം പ്രതിയായ മിനിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. ഒളിവില്‍ പോയ ഒന്നാം പ്രതി ചിക്കുരാജിനായി തിരച്ചില്‍ ഊർജ്ജിതമാക്കി.

കൈകൊട്ടിക്കളി സംഘത്തിലെ അംഗമായ പെണ്‍കുട്ടിയെ ട്രൂപ്പ് കോർഡിനേറ്ററായ മിനിയുടെ മകൻ ചിക്കുരാജ് പുനലൂരിലെ വീട്ടിലെത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് പരാതി. 2025 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. വിവരമറിഞ്ഞ മിനി കുട്ടിയുടെ വാടകവീട്ടിലെത്തി മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സംഭവം പുറത്തു പറയരുതെന്നായിരുന്നു ഭീഷണി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം കണ്ടതിനെത്തുടർന്ന് സ്കൂള്‍ അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈല്‍ഡ് ലൈൻ മുഖേന വിവരം പുനലൂർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെ പോക്സോ നിയമം, ബാലാവകാശ സംരക്ഷണ നിയമം, പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നിവ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക