സിപിഎമ്മിനെതിരെയും പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെയും രൂക്ഷ വിമർശനവുമായി പി കെ ശശി.ബ്രസീല്‍ ലോകകപ്പ് മത്സരത്തില്‍ നിന്നും വിടവാങ്ങിയ പോലെ സിപിഎം കേരള രാഷ്ട്രീയത്തില്‍നിന്ന് വിടവാങ്ങുമെന്ന് ആയിരുന്നു ശശിയുടെ പരാമർശം. എം വി ഗോവിന്ദനെ, ഗോവിന്ദൻ എന്നേ വിളിക്കാനാവൂ എന്നും, അദ്ദേഹം വെറും പിടി മാഷാണെന്നും ആയിരുന്നു ശശിയുടെടെ പരിഹാസം.
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഗോവിന്ദന് മുതല്‍ ബ്രാഞ്ച് അംഗത്തിന് വരെ വലിയ അഹങ്കാരമായിരുന്നു എന്നും പി കെ ശശി പറഞ്ഞു.അതേസമയം, എം വി ഗോവിന്ദനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച് ജി സുധാകരനും രംഗത്തെത്തിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് ഇരിക്കാൻ എം വി ഗോവിന്ദൻ യോഗ്യനല്ലെന്നും പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നയാളാണ് അദ്ദേഹമെന്നുമായിരുന്നു ജി സുധാകരൻ്റെ വിമർശനം. വർഗമോ വർഗവഞ്ചകനോ എന്താണെന്ന് ഗോവിന്ദന് അറിയില്ല.
വലിയ സൈദ്ധാന്തികനാണെന്ന ലേബല്‍ പത്രക്കാരാണ് നല്‍കിയത്. ഒന്നുകില്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഗോവിന്ദൻ ഒഴിയണം, അല്ലെങ്കില്‍ പാർട്ടി അയാളെ പുറത്താക്കണം. എന്നായിരുന്നു ജി സുധാകരൻ്റെ വിമർശനം. പിന്നാലെയാണ് പി കെ ശശിയും വിമർശനവുമായി രംഗത്തെത്തിയത്.
കണ്ണൂരില്‍ അഞ്ച് സീറ്റില്‍ യുഡിഎഫ് വിജയിച്ചിട്ടും ഗോവിന്ദന് ഉളുപ്പോ വിഷമമോ ഇല്ലെന്നും സുധാകരന് പറഞ്ഞു. മുതലാളി വർഗത്തിന് സന്തോഷമുണ്ടാക്കി തൊഴിലാളി, കർഷക വർഗത്തെ വഞ്ചിച്ച ഗോവിന്ദനാണ് സൈദ്ധാന്തികമായി വർഗവഞ്ചകൻ എന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ തന്റെ ഇഷ്ടപ്രകാരമാണ് പാർട്ടി അംഗത്വം പുതുക്കാതിരുന്നത്. ആ തന്നെ എന്തടിസ്ഥാനത്തിലാണ് വർഗവഞ്ചകനെന്ന് വിളിച്ചതെന്നും ജി സുധാകരന് ചോദിച്ചു.

















