എല്ലാവരുടെയും വീട്ടില്‍ സാധാരണയായി കാണുന്ന ഒന്നാണ് ക്ലോക്ക്. പക്ഷേ ഈ ക്ലോക്കും വാസ്തുശാസ്ത്രവും തമ്മില്‍ ബന്ധമുണ്ടെന്ന് പലർക്കും അറിയില്ല. വാസ്തുശാസ്ത്രത്തില്‍ പറയുന്നതനുസരിച്ച്‌ ക്ലോക്ക് വീട്ടില്‍ സ്ഥാപിച്ചാല്‍ സമ്പത്ത് ഉയർത്തുന്നു. എന്നാല്‍ തെറ്റായ ദിശയില്‍ ക്ലോക്ക് സ്ഥാപിക്കുന്നത് നിങ്ങളുടെ ഭാഗ്യം നശിപ്പിക്കുമെന്നും വാസ്തുവില്‍ പറയുന്നു. വാസ്തുവില്‍ ക്ലോക്കിനെക്കുറിച്ച്‌ എന്തൊക്കെ പറയുന്നുണ്ടെന്ന് നോക്കാം.

നിങ്ങളുടെ വീട്ടില്‍ സന്തോഷവും സമൃദ്ധിയും നിലനിർത്തുകയും ചെയ്യാൻ വൃത്താകൃതിയിലുള്ള ക്ലോക്കുകള്‍ സ്ഥാപിക്കുന്നതാണ് നല്ലത്. ശരിയായ ദിശയില്‍ ഇവ സ്ഥാപിച്ചില്ലെങ്കില്‍ വീട്ടിന് ദോഷമാണ്. വാസ്തുശാസ്ത്ര പ്രകാരം തെക്ക് ദിശയില്‍ ക്ലോക്ക് വയ്ക്കരുത്. കാരണം ഈ ദിശ അശുഭകരമായി കണക്കാക്കപ്പെടുന്നു. തെക്കൻ ഭിത്തിയില്‍ വയ്ക്കുമ്പോള്‍ ചന്ദ്രൻ, വ്യാഴം, ശുക്രൻ എന്നിവ ദുർബലമാകും. ഇത് നിരന്തരമായ അസ്വസ്ഥതയ്ക്കും നെഗറ്റീവ് ചിന്തകള്‍ക്കും കാരണമാകും. കുടുംബാംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ വർദ്ധിക്കുന്നു. അതിനാല്‍ തെക്ക് ദിശയില്‍ ക്ലോക്ക് വച്ചിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അവ മാറ്റി സ്ഥാപിക്കുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കിഴക്ക് ഭാഗത്ത് ഒരു ഘടികാരം വയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിശ വ്യാഴം, ശനി, ചൊവ്വ എന്നിവയെ ശക്തിപ്പെടുത്തുന്നു. അതിനാല്‍ ഈ ദിശയില്‍ ഘടികാരം വയ്ക്കുന്നത് പുരോഗതിയും സമ്പത്തും വർദ്ധിപ്പിക്കുന്നു. കൂടാതെ കുടുംബത്തിനും ഐശ്വര്യവും നല്‍കുന്നുവെന്ന് വാസ്തുവില്‍ പറയുന്നു.വടക്ക് ഭാഗത്തും ക്ലോക്ക് വയ്ക്കുന്നത് നല്ലതാണ്. ഇത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുകയും ജോലിയില്‍ പുരോഗതി നല്‍കുകയും ചെയ്യുന്നു. വീട്ടിലെ അഭിവൃദ്ധിക്കും വടക്ക് ഭാഗത്ത് ക്ലോക്ക് വയ്ക്കുന്നതാണ് നല്ലത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക