സംസ്ഥാനത്തിൻ്റെ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവായി എത്തുമ്പോള്‍ എത്രയാകും അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളം എന്നറിയാമോ?പ്രതിപക്ഷ എംഎല്‍എയാണെങ്കിലും സംസ്ഥാനത്തെ മന്ത്രിമാർക്ക് തുല്യമായ കാബിനറ്റ് പദവിയാണ് പ്രതിപക്ഷ നേതാവിനും ഉള്ളത്. പ്രതിപക്ഷത്തെ ജനങ്ങളുടെ ശബ്ദമാകുന്ന നേതാവിന് കാബിനറ്റ് റാങ്കിന് ലഭിക്കുന്ന എല്ലാ വിഐപി ആനുകൂല്യങ്ങളും ഉണ്ട്.
പ്രതിപക്ഷ നേതാവിന് അടിസ്ഥാന ശമ്പളവും വിവിധ അലവൻസുകളും ചേർത്ത് പ്രതിമാസം ഏകദേശം 97,429 രൂപയാണ് ലഭിക്കുക. ഇതില്‍ അടിസ്ഥാന ശമ്പളം വെറും 2000 രൂപയാണ്. എന്നാല്‍, ഡിഎ ആയി 38,429 രൂപ മാസാമാസം ലഭിക്കും. മണ്ഡല അലവൻസ് ആയി 40,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. യാത്രാ അലവൻസിനായി പിണറായി വിജയന് 17,000 രൂപയും ലഭിക്കും. ഇങ്ങനെയാണ് മാസം 97,429 രൂപയാകുന്നത്.
ശമ്പളത്തിന് പുറമെ സർക്കാർ വക തിരുവനന്തപുരത്ത് പൂർണ്ണമായും സൗജന്യവും അത്യാധുനിക സൗകര്യങ്ങളുമുള്ള ഔദ്യോഗിക മന്ദിരവും പ്രതിപക്ഷ നേതാവിനുണ്ട്. കന്റോണ്‍മെൻ്റ് ഹൗസ് എന്നാണ് ഈ വീട് അറിയപ്പെടുന്നത്. ഇതിൻ്റെ അറ്റകുറ്റപ്പണികളും വൈദ്യുതി, വെള്ളം ബില്ലുകളും സർക്കാർ വകയാണ്. പ്രതിപക്ഷ നേതാവിന് സഞ്ചരിക്കാൻ അത്യാധുനിക സെക്യൂരിറ്റി ഫീച്ചറുകളുള്ള ഔദ്യോഗിക വാഹനവും സർക്കാർ നല്‍കും. ഇതിൻ്റെ ഇന്ധനച്ചെലവും ഡ്രൈവറുടെ ശമ്പളവും സംസ്ഥാന ഖജനാവില്‍ നിന്ന് തന്നെ.

പ്രതിപക്ഷ നേതാവിനും കുടുംബാംഗങ്ങള്‍ക്കും രാജ്യത്തിനകത്തും വിദേശത്തും ചികിത്സകളുടെ മുഴുവൻ ചെലവും സർക്കാർ റീഇംബേഴ്സ് ചെയ്ത് നല്‍കും. പ്രതിപക്ഷ നേതാവെന്ന നിലയില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാൻ പേഴ്സണല്‍ അസിസ്റ്റൻ്റ്, പ്രൈവറ്റ് സെക്രട്ടറി, കുക്കുകള്‍, സുരക്ഷാ ജീവനക്കാർ ഉള്‍പ്പെടെ 30 ഓളം പേഴ്സണല്‍ സ്റ്റാഫുകളെ സ്വന്തമായി നിയമിക്കാനും പ്രതിപക്ഷ നേതാവിന് കഴിയും. ഇവരുടെ ശമ്പളവും സർക്കാർ ഫണ്ടില്‍ നിന്നാണ്.
ഇതിനൊക്കെ പുറമെ സൗജന്യ ഫോണ്‍ കണക്ഷനുകള്‍, ഔദ്യോഗിക യാത്രകള്‍ക്കുള്ള വിമാന – ട്രെയിൻ ടിക്കറ്റുകള്‍, തുടങ്ങിയവയും പ്രതിപക്ഷ നേതാവിന് കേരളം നല്‍കുന്നു. ജനാധിപത്യത്തില്‍ ഭരണപക്ഷത്തോളം തന്നെ ശക്തമായ പ്രതിപക്ഷം ഉണ്ടാകണം എന്നതിനാലാണ് ഇത്രയധികം ആനുകൂല്യങ്ങള്‍ പ്രതിപക്ഷ നേതാവിന് സംസ്ഥാന നിയമസഭ നല്‍കുന്നത്.