പ്രോട്ടോക്കോള്‍ വിഭാഗത്തിന്റെ വീഴ്ചയെത്തുടർന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങി. ഡല്‍ഹിയില്‍ നിന്ന് കോഴിക്കോട്ടേക്ക് ഉച്ചയ്ക്ക് 2.50ന് പുറപ്പെടേണ്ടിയിരുന്ന ഇൻഡിഗോ വിമാനത്തിലായിരുന്നു അദ്ദേഹം യാത്ര ചെയ്യേണ്ടിയിരുന്നത്. ഡല്‍ഹിയില്‍ നടന്ന പോളിറ്റ് ബ്യൂറോ യോഗം പൂർത്തിയാകുന്നതിന് മുൻപ് തന്നെ അദ്ദേഹം പാർട്ടി ആസ്ഥാനത്തുനിന്നും ഇറങ്ങിയിരുന്നു.

തുടർന്ന് കേരള ഹൗസിലെത്തി ഉച്ചഭക്ഷണം കഴിച്ച ശേഷമാണ് വിമാനത്താവളത്തിലേക്ക് തിരിച്ചത്. വിമാനത്താവളത്തില്‍ എത്തിയ പിണറായി വിജയന് കൃത്യസമയത്ത് ബോർഡിംഗ് അറിയിപ്പ് ലഭിച്ചില്ല. ഇതാണ് യാത്ര മുടങ്ങാൻ കാരണമായതെന്ന് അദ്ദേഹത്തോടൊപ്പമുള്ളവർ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ നേതാവ് എത്തുന്ന വിവരം പ്രോട്ടോക്കോള്‍ വിഭാഗം ഔദ്യോഗികമായി ഇൻഡിഗോ എയർലൈൻസിനെ അറിയിച്ചിരുന്നില്ല. വിമാനത്താവളത്തില്‍ തുടർന്ന പിണറായി വിജയൻ രാത്രി 7.10നുള്ള വിമാനത്തിൽ കേരളത്തിലേക്ക് തിരിച്ചു. അതേസമയം സംഭവത്തില്‍ പ്രതികരിക്കാൻ പിണറായി തയാറായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക