കേരളത്തില്‍ ഭരണം മാറിയെങ്കിലും നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് ഒട്ടും വീര്യം കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ഈ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ ദൃശ്യങ്ങള്‍. സഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞെങ്കിലും, സഭയ്ക്കുള്ളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ ഭരണ – പ്രതിപക്ഷ വാക്‌പോരുകള്‍ ഇപ്പോഴും സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി നിലനില്‍ക്കുകയാണ്. പ്രത്യേകിച്ച്‌, മുന്‍പ് പ്രതിപക്ഷത്തിരുന്നപ്പോള്‍ ഉന്നയിച്ച ശൈലിയില്‍ തന്നെ, ഭരണപക്ഷത്തെയോ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയോ കൃത്യമായി പ്രതിരോധിക്കാന്‍ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന് സാധിക്കുന്നത് കോണ്‍ഗ്രസ് സൈബര്‍ പേജുകള്‍ വലിയ ആവേശത്തോടെയാണ് കൊണ്ടാടുന്നത്. മുഖ്യമന്ത്രി വി.ഡി. സതീശനും പുതിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലുള്ള നേരിട്ടുള്ള വാക്‌പോരുകള്‍ സഭയെ പലപ്പോഴും ചൂടുപിടിപ്പിച്ചു.

എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ട്രോളന്മാരും സാമൂഹ്യമാധ്യമങ്ങളും ഇപ്പോള്‍ ആഘോഷമാക്കുന്നത് മറ്റൊരു രസകരമായ സംഭവമാണ്. ഭരണപക്ഷ നിരയില്‍ നിന്നും മന്ത്രി ഷിബു ബേബി ജോണ്‍ ഉന്നയിച്ച കടുത്ത ആരോപണങ്ങള്‍ക്ക് പ്രതിപക്ഷ നിരയില്‍ നിന്നും മുന്‍ ധനമന്ത്രി കൂടിയായ കെ.എന്‍. ബാലഗോപാല്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഷിബു ബേബി ജോണിന്റെ ആരോപണങ്ങള്‍ കടുത്തപ്പോള്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് തൊട്ടരികില്‍ ഇരുന്ന കെ.എന്‍. ബാലഗോപാല്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റ് രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ഈ സമയമത്രയും തൊട്ടടുത്തിരുന്ന പിണറായി വിജയന്‍ ഒന്നും മിണ്ടാതെ ശാന്തനായി ഇരിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടയിലാണ് ട്രോളന്മാര്‍ക്ക് ചാകരയൊരുക്കിയ ആ നിമിഷം സംഭവിക്കുന്നത്. രൂക്ഷമായി പ്രതികരിക്കുന്നതിനിടെ കെ.എന്‍. ബാലഗോപാല്‍ തൊട്ടരികിലിരുന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി. ശേഷം ‘എന്തിനാ ഇതൊക്കെ ഇങ്ങനെ കേട്ടുകൊണ്ടിരിക്കുന്നത്, വല്ലതുമൊക്കെ പറയേണ്ടതാണ്’ എന്ന ഭാവത്തില്‍ ഒന്നു പൊട്ടിത്തെറിച്ചു. ട്രോളന്മാര്‍ തങ്ങളുടെ സ്വതസിദ്ധമായ ശൈലിയില്‍ ഈ ദൃശ്യങ്ങളെ കൈകാര്യം ചെയ്തതോടെ സംഗതി സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറി. ‘ഇങ്ങനെ മിണ്ടാതെ കേട്ടോണ്ടിരിക്കാതെ വല്ലതും പറയെടോ’ എന്ന് ബാലഗോപാല്‍ പിണറായി വിജയനോട് നേരിട്ട് പറയുന്ന രീതിയിലാണ് ട്രോളന്മാര്‍ ഈ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. നിമിഷങ്ങള്‍ക്കകം ലക്ഷക്കണക്കിന് ആളുകളാണ് പുതിയ നിയമസഭയിലെ ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചതും ചര്‍ച്ചയാക്കിയതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക