ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ കഴിഞ്ഞ 50 ദിവസമായി ജയിലിലാണ് സിപിഎം പാളയം ലോക്കല്‍ സെക്രട്ടറി ഐ.പി.ബിനു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന്, കഴിഞ്ഞ ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് ബിനുവിനെ കൊണ്ടുപോയിരുന്നു. കടുത്ത പ്രമേഹത്തെ തുടർന്ന് കാലുകളില്‍ മരവിപ്പ് അനുഭവപ്പെട്ടെന്നും പോലീസ് വിലങ്ങണിയിച്ച്‌ ആശുപത്രിയിലെത്തിച്ചെന്നുമാണ് പാർട്ടി വൃത്തങ്ങള്‍ പറയുന്നത്.

ഇ.ഡി. ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ മുട്ടയെറിയുന്ന ഐ.പി ബിനുവിന്റെ ദൃശ്യങ്ങള്‍ പത്രമാദ്ധ്യമങ്ങള്‍ അടക്കം പ്രസിദ്ധീകരിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാസപ്പടി വാങ്ങിയ പിണറായിയുടെ മകള്‍ വീണയെ സംരക്ഷിക്കാൻ ജയിലില്‍ കിടക്കുന്ന സഖാക്കളെ പരിഹസിച്ച്‌ യുവരാജ് ഗോകുലടക്കം രംഗത്തെത്തിയിരുന്നു. ‘വീണ വിജയന് വേണ്ടി പോരാടി ജയിലില്‍ 50 ദിവസം പിന്നിടുന്ന ഐ.പി. ബിനു… വീണ സുഖമായി എ.സി. റൂമില്‍ നല്ല ഭക്ഷണം കഴിച്ച്‌ ഉറങ്ങുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.ഐ.പി. ബിനുവിന്റെ അവസ്ഥയെ കുറിച്ച്‌ സോഷ്യല്‍ മീഡിയ ഇൻഫ്പുവൻസർ ഹരി തമ്പായി പങ്കുവച്ച പോസ്റ്റ് വലിയ ശ്രദ്ധയാണ് നേടിയത്. ഹരി തമ്പായിയുടെ പോസ്റ്റ് ഇങ്ങനെ…

കഥ..

തിരുവനന്തപുരത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ എല്ലാവിധ ഗുണ്ട വർക്കുകളും ചെയ്തു കൊടുത്ത് നടന്നിരുന്ന വലിയ ആളായിരുന്നു IP ബിനു. ബിനു അറിയാതെ തിരുവനന്തപുരത്ത് ഒരു ഇല പറക്കില്ലമണല്‍ത്തരി അനങ്ങില്ല. എന്തും ഏതും ബിനു അറിയും ബിനു തീർപ്പാക്കും. അങ്ങനെ ഇരിക്കേപിണറായി വിജയന്റെ മകള്‍ക്ക് വേണ്ടി, ശ്രദ്ധിക്കണം പിണറായി വിജയന് വേണ്ടിയല്ല പിണറായി വിജയന്റെ മകള്‍ക്ക് വേണ്ടി ഈബിനുവും ടീമും ED ഉദ്യോഗസ്ഥരെ തടഞ്ഞു, മർദ്ധിച്ചു, അവരുടെ വണ്ടിക്ക് നേരെ മുട്ടയെറിഞ്ഞു..കഥ കഴിഞ്ഞു…Nb : പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് കാലിന് ഗുരുതര പ്രശ്നങ്ങളുണ്ട് എന്ന് കാണിച്ച്‌ ബിനുവിനെ ഇന്നലെ പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ കൊണ്ടുവന്ന രംഗമാണ് ഇത് ..

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക