വമ്പൻ വിജയത്തിന് പിന്നാലെ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശൻ സത്യ പ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് നടി റിനി ആൻ ജോർജ്ജ് എത്തിയതിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് പ്രവർത്തകർ.സത്യപ്രതിജ്ഞ വേദിയിലെത്തിയ റിനി ആൻ ജോർജ്ജ് സത്യ പ്രതിജ്ഞാ ചടങ്ങിലെ മുഖ്യാതിഥികളിലൊരാളായ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് പിന്നാലെയാണ് വിമർശനം രൂക്ഷമായത്.

മുഖ്യമന്ത്രി വി ഡി സതീശനുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന റിനി മുൻ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാഹുലിനെതിരെ വിവാദമായ ഓഡിയോ സന്ദേശങ്ങള്‍ പുറത്ത് വന്നതും പീഡനാരോപണം വലിയ വിവാദമായതും. ഈ സാഹചര്യത്തിലാണ് റിനി സത്യപ്രതിജ്ഞാ ചടങ്ങിലെത്തിയതിന് വിമർശനം രൂക്ഷമാകുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അഞ്ചുവർഷം കഴിഞ്ഞ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും ഇറക്കാൻ പോകുന്ന സരിതയാണ് റിനിയെന്നാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ ചിലത്. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ടെന്നും മുഖ്യമന്ത്രി കൂടെയുള്ളവർക്ക് മുന്നറിയിപ്പ് നല്‍കണമെന്നുമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന പ്രതികരണം. ഇത്തരം അവതാരങ്ങളില്‍ നിന്ന് അകലം പാലിക്കലാവും ഏറ്റവും ദുർഘടമെന്നും ചിലർ കുറിക്കുന്നു. തെരഞ്ഞെടുപ്പ് സമയത്ത് സിപിഎമ്മിന് വേണ്ടി വിടുപണി എടുത്ത സ്ത്രീയാണെന്നും ഇതുപോലുള്ളവരെ അകറ്റി നിർത്തുന്നതാണ് ഭാവിക്ക് നല്ലതെന്നും ചിലർ പ്രതികരിക്കുന്നത്. റിനി പ്രധാന വേദിയിലെത്തിയതിനെതിരെ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി പരസ്യമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ പത്ത് വർഷക്കാലം ഈ പ്രസ്ഥാനത്തിനുവേണ്ടി എന്നെ പോലെ ജീവനും ജീവിതവും നല്‍കി ജയിലില്‍ കിടന്നവരും സിപിഎമ്മിന്റെ വേട്ടയാടലുകള്‍ക്ക് വിധേയരായ ഒരു പാട് പേര് പൊരി വെയിലത്ത് ദൂരെ നിന്ന് സത്യപ്രതിജ്ഞ ചടങ്ങ് വീക്ഷിക്കുമ്പോള്‍ ആൻ ജോർജ് എന്ന് പറയുന്ന ഒരു യൂട്യൂബ് റീല്‍ മോഡല്‍ മാത്രമായ സ്ത്രീയെ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ വേദിയിലേക്ക് കയറ്റിവിട്ടത് ആരാണ്. എല്‍ഡിഎഫ് സർക്കാരിനെതിരെ സമരം ചെയ്തും സിപിഎം ന്റെ തല്ലും കൊണ്ടും, വീടുകള്‍ കയറി വോട്ട് ചോദിച്ചും കിട്ടിയതാണ് ഈ മന്ത്രി കസേരകള്‍ എന്ന് മറന്ന് പോകരുതെന്നുമാണ് നിഖില്‍ പൈലി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്.

അതേസമയം വേദിയിലേക്ക് എത്തിയപ്പോള്‍ നേരിട്ട കൂവലിന് രൂക്ഷമായ ഭാഷയിലാണ് റിനി ആൻ ജോർജ്ജ് മറുപടി നല്‍കിയത്.ഒരുപാട്‌ ദേശിയ നേതാക്കളെ അടുത്ത് കാണാനും സംസാരിക്കാനുമുള്ള അവസരം ലഭിച്ചു. ഇതെല്ലാം കണ്ടു കണ്ണുകടി ഉണ്ടായ ചില കുലംകുത്തികള്‍ ഓരിയിട്ടു. അതിനെ അർഹിക്കുന്ന അവജ്ഞയോടെ അപ്പോള്‍ തന്നെ അവഗണിക്കുന്നു. അവർ കോണ്‍ഗ്രെസുകാർ ആണെന്ന് ഞാൻ കരുതുന്നില്ല കാരണം കോണ്‍ഗ്രെസുകാർ അത്രയും സ്നേഹവായ്‌പോടെയാണ് എന്നോട് പെരുമാറിയതെന്നാണ് റിനി സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക