അദാനി എം എസ് സി ഡീലില്‍ ഉള്‍പ്പടെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നതിനിടെ വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ അടിയന്തരമായി കെപിസിസി ഭാരവാഹി യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് പ്രസിഡന്‍റിന് കത്ത്.കെപിസിസി ജനറല്‍ സെക്രട്ടറി എം ആര്‍ അഭിലാഷാണ് കത്ത് നല്‍കിയത്. കെസി പക്ഷക്കാരാനായ നേതാവാണ് അഭിലാഷ്.

നിര്‍ണായക വിഷയങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച വേണമെന്നാണ് ആവശ്യം. പ്ലീഡര്‍ നിയമനം മുതല്‍ അദാനി വരെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കത്തെന്നാണ് വിവരം. കഴിഞ്ഞ മാസം ആറിനാണ് ഒടുവില്‍ പാര്‍ട്ടി യോഗം ചേര്‍ന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക