കോണ്‍ഗ്രസിലെ ഇസ്ലാമിസ്റ്റുകള്‍ക്ക് എസ് ഡി പി ഐയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ പലപ്പോഴും ഉയരാറുണ്ട്.എന്നാല്‍ ഇപ്പോള്‍ അതിന് വ്യക്തമായ തെളിവാണ് കർണാടകയില്‍ ഉണ്ടായിരിക്കുന്നത് . കോണ്‍ഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും , എസ് ഡി പി ഐയ്‌ക്ക് വോട്ട് നല്‍കണമെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് കോണ്‍ഗ്രസ് മന്ത്രി സമീർ അഹമ്മദ് തന്നെയാണ്.

ഉപതെരഞ്ഞെടുപ്പ് നടന്ന ദാവണ്‍ ഗരെ സൗത്ത് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായ സമർത്ത് ഷാമണൂർ മല്ലികാർജുനയ്‌ക്കല്ല മറിച്ച്‌ മുസ്ലീം വോട്ടർമാർ എസ്ഡിപിഐയുടെ സ്ഥാനാർത്ഥി അഫ്സർ കോഡ്ലിപേട്ടയ്‌ക്ക് വോട്ട് നല്‍കണമെന്നാണ് സമീർ അഹമ്മദ് പറഞ്ഞത് . കെ എം ഡി സി ഡയറക്ടർ മുഹമ്മദ് സിറാജുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നത് .

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ എസ് ഡി പി ഐ സ്ഥാനാർത്ഥി ധനസഹായം അടക്കം നല്‍കിയത് സമീർ അടക്കമുള്ള കോണ്‍ഗ്രസിലെ ചില മുസ്ലീം നേതാക്കളാണെന്ന വിവരം പുറത്ത് വന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നായിരുന്നു സമീർ അന്ന് ആരോപിച്ചത്. എന്നാല്‍ ഫോണ്‍ സംഭാഷണം പുറത്ത് വന്നതോടെ ഇത് സത്യമാണെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക