ഡീൻ കുര്യാക്കോഡ് എംപിയെ അനുകൂലിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ച കോണ്‍ഗ്രസ് പ്രവർത്തകനെതിരെ നടപടിയെടുത്തത് ഇടുക്കി ഡിസിസി.ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗമായ അനൂപ് കോച്ചേരിക്ക് എതിരെയാണ് ഡിസിസിയുടെ നടപടി. ഇദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിൻ്റെ നിർദേശാനുസരണമായിരുന്നു നടപടി.

അനൂപ് കോച്ചേരി ഫേസ്ബുക്കില്‍ ഡീൻ കുര്യാക്കോസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഡീൻ കുര്യാക്കോസ് എം പി വി ഡി സതീശൻ്റെ പോരാളിയാണെന്നും എംപിക്കെതിരെ അധിക്ഷേപം പറഞ്ഞാല്‍ ഇടുക്കിയിലെ കോണ്‍ഗ്രസ് പ്രവർത്തകർ കൈയ്യും കെട്ടി നോക്കിയിരിക്കില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്. പിന്നാലെയായിരുന്നു ഇദ്ദേഹത്തിതിരെ ഇടുക്കി ഡിസിസിയുടെ നടപടിഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്തതാണ് എന്ന് കഴിഞ്ഞ ആഴ്ച ഡിഡിസി പ്രസിഡൻ്റ് സി പി മാത്യു പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നവണ്ണമായിരുന്നു അനൂപ് കൊച്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവാനാണെന്നും, എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവുമില്ലെന്നും കഴിഞ്ഞ ആഴ്ച ഇടുക്കി ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്‍റ് സിപി മാത്യു തുറന്നടിച്ചിരുന്നു. സംഘടന നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ ഒരു സഹായവും എംപി ചെയ്യുന്നില്ല എന്നും. പി.ടി.തോമസിന്‍റെ വിയര്‍പ്പും അധ്വാനവുമാണ് ഡീന്‍ കുര്യാക്കോസിന്‍റെ എംപി സ്ഥാനം എന്നുമായിരുന്നു സിപി മാത്യു ആൻ പറഞ്ഞത്. എംപി എന്നാല്‍ മെമ്പര്‍ ഓഫ് പഞ്ചായത്ത് ആകരുതെന്നും സിപി മാത്യു പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടെ വിഡി സതീശനെ അനുകൂലിച്ച്‌ പ്രകടനം നടത്തിയവര്‍ക്കെതിരെ ഇടുക്കി ഡിസിസി നടപടിയെടുത്തിരുന്നു. ഇതിനെ ഡീന്‍ കുര്യാക്കോസ് പരസ്യമായി ചോദ്യംചെയ്തതാണ് ഡിസിസി പ്രസിഡന്‍റിനെ ചൊടിപ്പിച്ചത് പിന്നാലെയായിരുന്നു ഇദ്ദേഹം ഡീൻ കുര്യാക്കോസ് എംപിക്കെതിരെ രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് സിപി മാത്യുവിനെതിരെ സോഷ്യല്‍ മീഡിയ പോസ്റ്റുമായി അനൂപ് കോച്ചേരി എത്തുന്നതും അദ്ദേഹത്തിനെതിരെ ഇടുക്കി ഡിസിസി നടപടി എടുക്കുന്നതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക