ക്രിക്കറ്റ് കളിക്കിടയില്‍ നടന്ന വാക്ക് തർക്കത്തെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ കുത്തി കൊലപ്പെടുത്തി.കാസർകോഡ് ബദിയടുക്കയിലാണ് സംഭവം നടന്നത്. സെക്യൂരിറ്റി ജീവനക്കാരന്റെ മകനുമായുണ്ടായ തർക്കമാണ് 42കാരന്റെ ജീവനെടുത്തത്.

സംഭവത്തില്‍ രണ്ടുപേർക്കെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. കുഡ്‌ലു ബദ്രുവിലെ കൊറഗയുടെ മകൻ സുരേഷ് (42 )ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തില്‍ കിരണ്‍ , അഖിലേഷ് എന്നിവർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം കുമ്പഡാജെ പഞ്ചായത്ത് ഗ്രൗണ്ടില്‍ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയില്‍ ഉണ്ടായ വാക്കുതർക്കമാണ് അരുംകൊലയില്‍ കലാശിച്ചത്. സുരേഷിന്റെ മകനുമായി ആയിരുന്നു തർക്കം ഉണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക