കണ്ണൂരില്‍ മുതിർന്ന സിപിഎം നേതാവ് പി. ജയരാജനെ അനുകൂലിച്ച് ഫ്ലക്സ് ബോർഡുകള്‍. അഴിക്കോട് മണ്ഡലത്തില്‍ സ്ഥാപിച്ചിരിക്കുന്ന ഫ്ലക്സ് ബോർഡില്‍ പി.ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ എന്നാണ് എഴുതിയിരിക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തി കേന്ദ്രങ്ങളായ കണ്ണൂരില്‍ തിരിച്ചടിയുണ്ടായതിനു പിന്നാലെ പാർട്ടി ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെതിരേയും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും വ‍്യാപക വിമർശനം ഉയർന്നിരുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
നേതൃമാറ്റം വേണമെന്ന അണികളുടെ ആവശ‍്യവും ശക്തമാണ്. കഴിഞ്ഞ തവണ കണ്ണൂരിലെ 11 മണ്ഡലങ്ങളില്‍ 9 മണ്ഡലങ്ങളിലും ഇടതുമുന്നണിയാണ് വിജയിച്ചിരുന്നത്. ഇത്തവണ ആറിടങ്ങളില്‍ മാത്രമാണ് പാർട്ടിക്ക് ജയിക്കാൻ സാധിച്ചത്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















