കെ എം മാണിയുടെ മരുമകൻ കോണ്‍ഗ്രസില്‍ ചേർന്നു. റിട്ട. ഐ എ എസ് ഉദ്യോഗസ്ഥൻ എം പി ജോസഫ് ആണ് കോണ്‍ഗ്രസില്‍ ചേർന്നത്.കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലായിരുന്നു. 2021ല്‍ തൃക്കരിപ്പൂരില്‍ യുഡിഎഫ് സ്ഥാനാർഥി ആയിരുന്നു.
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിള വലിയ മുന്നേറ്റമായിരുന്നു കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാഴ്ചവെച്ചത്. മത്സരിച്ച എട്ടില്‍ ഏഴ് മണ്ഡലങ്ങളിലും ജോസഫ് വിഭാഗം സ്ഥാനാർഥികളായിരുന്നു വിജയിച്ചത്. കാഞ്ഞങ്ങാട് മാത്രമാണ് പാര്‍ട്ടി വിജയിക്കാനാകാതെ പോയത്. മുമ്പ് മത്സരിച്ചിരുന്ന ഏറ്റുമാനൂരും ഇടുക്കിയും കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് വലിയ വിട്ടുവീഴ്ചയാണ് ജോസഫ് വിഭാഗം ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ മത്സരിച്ച ജോസഫ് വിഭാഗം രണ്ട് സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു.
ഇരിങ്ങാലക്കുട, കോതമംഗലം, തൊടുപുഴ, കടുത്തുരുത്തി, ചങ്ങനാശേരി, കുട്ടനാട്, തിരുവല്ല സീറ്റുകളിലാണ് ജോസഫ് വിഭാഗം വെന്നിക്കൊടി പാറിച്ചത്. കേരള കോണ്‍ഗ്രസ് മാണി വിഭാഗം മത്സരിച്ച എല്ലാ സീറ്റിലും തോറ്റ് തകര്‍ന്നു തരിപ്പണമായി നില്‍ക്കുമ്പോഴാണ് ജോസഫ് വിഭാഗം ഈ കുതിപ്പ് നടത്തിയത്.

















