പേരാവൂരില്‍ കെ കെ ശൈലജ 3000 വോട്ടിനും അഴീക്കോട് കെ വി സുമേഷ് 7000 വോട്ടിനും പിന്നില്‍ എന്നാണ് സിപിഎം കണക്ക്.തളിപ്പറമ്പില്‍ നേരിയ ഭൂരിപക്ഷത്തിന് ജയിച്ചേക്കും. പയ്യന്നൂരില്‍ കനത്ത വോട്ടു ചേർച്ചയുണ്ടാകുമെങ്കിലും ജയിച്ചു കയറും. തലശ്ശേരിയില്‍ 20,000 വോട്ടിന് ജയിച്ചു കയറും എന്നും സിപിഎം കണക്കുകൂട്ടുന്നു. സിപിഎം അടിത്തട്ടില്‍ നിന്ന് നല്‍കിയിട്ടുള്ള കണക്കാണിത്.

ഇത്തവണ സിപിഎമ്മിന്റെ കണക്കെടുപ്പ് അടിത്തട്ടില്‍ നിന്ന് നല്‍കിയിരിക്കുന്നത് ആശങ്കയോടെയാണ്. മൂന്ന് വിഭാഗങ്ങളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഉറച്ച വോട്ടുകള്‍, അനുഭാവി വോട്ടുകള്‍, സ്ഥാനാർത്ഥി വ്യക്തിഗതമായി നേടുന്ന വോട്ടുകള്‍ എന്ന നിലയിലാണ് കണക്കെടുത്തിരിക്കുന്നത്. അഴീക്കോട് ഇത്തവണ മത്സരം കടുത്തെന്നാണ് സിപിഎം വിലയിരുത്തല്‍. ഇവിടെ 3000 വോട്ടിന് ജയിക്കും എന്നാണ് ലീഗ് അവകാശപ്പെടുന്നത്. എന്നാല്‍ സിപിഎം കണക്കില്‍ സുമേഷ് 7000 വോട്ടിന് പിന്നിലാണ്. പാർട്ടി വോട്ട് കണക്കില്‍ പേരാവൂരില്‍ കെ കെ ശൈലജ 3000 വോട്ടിന് പിന്നിലാണ്. അതേസമയം ഇരു മണ്ഡലത്തിലും വ്യക്തിഗത മികവില്‍ വിജയിക്കാൻ കഴിയുമോ എന്നാണ് സിപിഎം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. പയ്യന്നൂരില്‍ വോട്ട് ചോർച്ച ഉണ്ടായിട്ടുണ്ടെന്നും ഭൂരിപക്ഷം 10000 – 20000ത്തിലേക്ക് താഴ്ന്നേക്കാമെന്നുമാണ് സിപിഎം വിലയിരുത്തല്‍. തളിപ്പറമ്പില്‍ 2000 – 3000 വോട്ടിന് ജയിക്കും എന്നും സിപിഎം കണക്കുകൂട്ടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോഴിക്കോട്ടെ കണക്കില്‍ നാല് സീറ്റുകള്‍

അതേസമയം കോഴിക്കോട് നാല് മണ്ഡലങ്ങളില്‍ മാത്രമാണ് ഉറപ്പായും ജയിക്കും എന്ന വിലയിരുത്തലില്‍ സിപിഎം എത്തിയത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ നാല് മണ്ഡലങ്ങളില്‍ ജയിക്കും എന്നാണ് സിപിഎം വിലയിരുത്തല്‍. അഞ്ച് മണ്ഡലങ്ങളില്‍ കടുത്ത പോരാട്ടമെന്നാണ് സിപിഎം വിലയിരുത്തല്‍. വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാലു മണ്ഡലങ്ങളില്‍ തോല്‍ക്കും എന്നാണ് പാർട്ടിക്കുള്ളിലെ വിലയിരുത്തല്‍. വടകരയില്‍ എസ്ഡിപിഐ സ്ഥാനാർത്ഥി നേടുന്ന വോട്ടുകള്‍ നിർണായകമാകും. പേരാമ്പ്രയിലും കുറ്റ്യാടിയിലും ഇടതു സ്ഥാനാർത്ഥികള്‍ കണക്കില്‍ പിന്നിലെങ്കിലും വ്യക്തിഗത വോട്ട് കൂടി ലഭിച്ചാല്‍ ജയിച്ചു കയറും എന്ന് സിപിഎം കണക്കുകൂട്ടുന്നു. തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളില്‍ കനത്ത പോരാട്ടം എന്നും സിപിഎം വിലയിരുത്തുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക