ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ഭാര്യ പൊലീസിലും സർക്കാറിലും നല്‍കിയ പരാതിയില്‍ ഇടപടാതിരുന്നത് അതൊരു കുടുംബപ്രശ്നം ആയതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.’ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും. ആ പ്രശ്നത്തിന്റെ ഭാഗമായി കാര്യങ്ങള്‍ എടുത്തുചാടി ചെയ്യേണ്ടതല്ല. അവർ അവരുടേതായ രീതിയില്‍ ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങള്‍ ഇടപെടുന്നത്? ഇടപെടേണ്ട കാര്യം വന്നിട്ടില്ല’ -പിണറായി പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാവും സംഘവും ശ്രമിക്കുന്നുണ്ടെന്ന് കട്ടപ്പനയില്‍ വാർത്താ സമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു. എന്നാല്‍, താനും തന്റെ പാർട്ടിയും അന്നും ഇന്നും അവളോടൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ, ഗണേഷ് കുമാറിന്റെ വിഷയത്തില്‍ എന്താണ് നിലപാട് എടുത്തതെന്ന് മാധ്യപ്രവർത്തകർ ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന് പിണറായിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘ഞാൻ പറഞ്ഞ അവൻ എന്ന കൂട്ടത്തില്‍ ഉള്ളയാളുടെ ഭാര്യയായിരുന്നോ ഇത്? അവന്റെ ഭാര്യ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ടോ? എന്തെങ്കിലും കുടുംബ പ്രശ്നമായിരുന്നോ? നാടുമുഴുവൻ വ്യഭിചരിക്കാൻ നടന്നിട്ട്, സ്ത്രീകളെ ഇത്തരത്തില്‍ ദുർബോധനപ്പെടുത്തി ബലാത്സംഗം ചെയ്ത് അവനെ ന്യായീകരിക്കാൻ നില്‍ക്കുകയല്ലേ പ്രതിപക്ഷ നേതാവും സംഘവും ചെയ്തത്? സാംസ്കാരിക കേരളത്തിന് അപമാനമാണത്. അതിന്റെ ഭാഗമാണ് ഇത്തരമൊരു ചോദ്യവും. ഗണേഷ് കുമാറിന്റേത് കുടുംബമാണ്. കുടുംബത്തില്‍ ചില പ്രശ്നങ്ങളുണ്ടാകും. ആ പ്രശ്നത്തിന്റെ ഭാഗമായി കാര്യങ്ങള്‍ എടുത്തുചാടി ചെയ്യേണ്ടതല്ല. അവർ അവരുടേതായ രീതിയില്‍ ആ പ്രശ്നം പരിഹരിച്ചിരിക്കുന്നു. പിന്നെയെന്തിനാ ഞങ്ങള്‍ ഇടപെടുന്നത്. ഇടപെടേണ്ട കാര്യം വന്നിട്ടില്ല’ -പിണറായി പറഞ്ഞു.

‘അവളോടൊപ്പം ആരായിരുന്നു, അവനോടൊപ്പം ആരായിരുന്നു എന്ന് എല്ലാവർക്കും അറിയാം. ഞങ്ങള്‍ എല്ലാഘട്ടത്തിലും അവളോടൊപ്പം തന്നെയായിരുന്നു. എന്നാല്‍, അവനോടൊപ്പം നിന്നത് ആരാ? പ്രതിപക്ഷ നേതാവടക്കമുള്ളവർ അവനെ പവിത്രീകരിക്കാൻ വലിയ ശ്രമം നടത്തിയില്ലേ? വലിയ ഇടപെടല്‍ നടത്തി ഇപ്പോഴും സംരക്ഷിക്കുകയല്ലേ ചെയ്യുന്നത്. ആ ഘട്ടത്തില്‍ അവളെ പറ്റി ചിന്തിച്ചോ? ഈ പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ മൊത്തമായും ചില്ലറയായും സൈബർ സംഘങ്ങള്‍ ഉണ്ടല്ലോ. ആ പടയാകെ ആക്രമണം അഴിച്ചുവിട്ടത് അവള്‍ക്കെതിരെയല്ലേ? ഇപ്പോഴും അത് തന്നെയല്ലേ നടക്കുന്നത്. ഞങ്ങള്‍ അന്നും ഇന്നും അവളോടൊപ്പം തന്നെയാണ്.

‘Love you to moon and back’ എന്ന് എഴുതിയ കപ്പില്‍ ഞാൻ വെള്ളം കുടിച്ചത് യാദൃശ്ചികമാണ്. അത് അവള്‍ അങ്ങനെ ഒരു പോസ്റ്റിട്ടിരുന്നു എന്ന് അറിഞ്ഞിട്ടല്ല. ഞാൻ ആ കപ്പില്‍ വെള്ളം കുടിക്കുന്നു, അപ്പോള്‍ മാധ്യമപ്രവർത്തകർ ഫോട്ടോ എടുത്തു. അത് തികച്ചും യാദൃശ്ചികമാണ്’ -അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കെതിരെ ഇക്കഴിഞ്ഞ ജനുവരിയില്‍ തിരുവനന്തപുരത്ത് എല്‍ഡിഎഫ് നടത്തിയ സത്യാഗ്രഹ സമരവേദിയിലാണ് ‘Love you to moon and back’ എന്നെഴുതിയ കപ്പ് മുഖ്യമന്ത്രി ഉപയോഗിച്ചത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നാലെ അതിജീവിത പങ്കുവെച്ച ഫെയ്സ്ബുക്ക് കുറിപ്പിലെ അതേ വാചകം തന്നെയാണ് കപ്പില്‍ രേഖപ്പെടുത്തിയത്. ഇത് വലിയ ചർച്ചയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക