സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ നേതാവും അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ഥിയുമായ ജി സുധാകരന്‍.ആലപ്പുഴ മെഡിക്കല്‍ കോളജിന് സമീപത്തെ ഓട്ടോ ഡ്രൈവറുടെ മരണം കൊലപാതകമാണെന്ന് ജി സുധാകരന്‍ പറഞ്ഞു.

സംഭവം പൊലീസ് അന്വേഷിക്കണം. ഒരു നേതാവിനെ അവിടെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു.അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു ജി സുധാകരന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്നെ പാര്‍ട്ടിയില്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതിന്റെ പ്രതികാരമായാണ് തെരഞ്ഞടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനമെന്ന് ജി സുധാകരന്‍ പറഞ്ഞു.തന്നെ പാര്‍ട്ടിയില്‍ നിന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ചു. ഇവരെല്ലാം ചേര്‍ന്ന് തന്നെ ഒരു പരുവമാക്കി. അന്നേ മനസില്‍ കുറിച്ചിട്ടതാണ് പ്രതികാരം ചെയ്യുമെന്ന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എച്ച്‌ സലാമിന് ഭൂരിപക്ഷം കുറഞ്ഞ് എന്ന് പറഞ്ഞാണ് അവര്‍ തനിക്കെതിരെ പരാതി നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കാര്‍ വ്യാപകമായി സിപിഎമ്മിന് വോട്ടു ചെയ്തു. അതുകൊണ്ടാണ് മികച്ച വിജയം നേടാനായതെന്നും സുധാകരന്‍ പറഞ്ഞു. മുതിര്‍ന്ന സിപിഎം നേതാവ് വിജയരാഘവനെ പരിഹസിച്ച സുധാകരന്‍ അയാള്‍ എവിടെ പ്രസംഗിച്ചാലും സിപിഎം തോല്‍ക്കുമെന്നും പറഞ്ഞു. അയാള്‍ വിജയരാഘവന്‍ അല്ല പരാജയ രാഘവന്‍. ബ്രാഞ്ച് അംഗമാകാനുള്ള നിലവാരം പോലുമില്ല. ഭാര്യയെ മന്ത്രി ആക്കിയത് ആണ് ആകെ ഗുണമെന്നും ജി സുധാകരന്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക