പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചില മലയാളം സിനിമകള്‍ കൂടി ഒടിടി റിലീസിനൊരുങ്ങുകയാണ്. ഈ ആഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ റിലീസിനൊരുങ്ങുന്ന പുതുപുത്തൻ ചിത്രങ്ങള്‍ പരിചയപ്പെടാം. സിനിമകള്‍ ഏതൊക്കെയെന്നും അവ എപ്പോള്‍, എവിടെ കാണാമെന്നും താഴെക്കൊടുക്കുന്നു.
Hridayapoorvam OTT: ഹൃദയപൂർവ്വംമോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂർവ്വം ഒടിടിയിലേക്ക്. ഈ ആഴ്ച ചിത്രം ഒടിടിയില്‍ എത്തുകയാണ്. ചിത്രത്തില്‍ മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, ലാലു അലക്സ്, സംഗീത തുടങ്ങിയ വലിയൊരു താരനിര തന്നെയുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം: ജിയോ ഹോട്ട്‌സ്റ്റാർ (JioHotstar)റിലീസ് തീയതി: സെപ്റ്റംബർ 26
Sumathi Valavu OTT: സുമതി വളവ്അർജുൻ അശോകൻ നായകനായെത്തിയ ‘സുമതി വളവ്’ ഒടിടി റിലീസിനൊരുങ്ങുകയാണ്. വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് അഭിലാഷ് പിള്ളയാണ്. അർജുൻ അശോകൻ, ബാലു വർഗീസ്, ഗോകുല്‍ സുരേഷ്, സൈജു കുറുപ്പ്, ശിവദ, സിജ റോസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം: സീ5 (Zee5)റിലീസ് തീയതി: സെപ്റ്റംബർ 26
Odum Kuthira Chaadum Kuthira OTT: ഓടും കുതിര ചാടും കുതിരഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിര ഇപ്പോള്‍ ഒടിടിയില്‍ എത്തുകയാണ്. ഫഹദിനും കല്യാണി പ്രിയദർശനും പുറമെ, രേവതി പിള്ള, ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്, ലാല്‍ തുടങ്ങി വലിയ താരനിര ഈ സിനിമയുടെ ഭാഗമായിട്ടുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം: നെറ്റ്ഫ്ലിക്സ് (Netflix)റിലീസ് തീയതി: സെപ്റ്റംബർ 26
Sarkeet OTT: സർക്കീട്ട്ആസിഫ് അലിയും ബാലതാരം ഓർഹാനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘സർക്കീട്ട്’ ഈ ആഴ്ച ഒടിടിയിലേക്ക് എത്തും. താമർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ദീപക് പറമ്ബോള്‍, ദിവ്യ പ്രഭ, പ്രശാന്ത് അലക്സാണ്ടർ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം: മനോരമ മാക്സ് (Manorama Max)റിലീസ് തീയതി: സെപ്റ്റംബർ 26
Checkmate OTT: ചെക്ക്‌മേറ്റ്അനൂപ് മേനോനെ കേന്ദ്ര കഥാപാത്രമാക്കി രതീഷ് ശേഖർ സംവിധാനം ചെയ്ത മൈൻഡ് ഗെയിം ത്രില്ലർ ചിത്രമാണ് ചെക്ക്‌മേറ്റ്. രേഖ ഹരീന്ദ്രനാണ് ചെക്ക്‌മേറ്റില്‍ നായികയായി അഭിനയിച്ചത്. ലാല്‍, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒടിടി പ്ലാറ്റ്‌ഫോം: സി5(ZEE5)റിലീസ് തീയതി: ഒക്ടോബർ 2
Oru Ronaldo Chithram OTT: ഒരു റൊണാള്‍ഡോ ചിത്രംഅശ്വിൻ ജോസ്, ചൈതന്യ പ്രകാശ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റിനോയ് കല്ലൂർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ഒരു റൊണാള്‍ഡോ ചിത്രം’ ഒടിടിയില്‍ എത്തി. ഹന്നാ റെജി കോശി, ഇന്ദ്രൻസ്, ലാല്‍, അല്‍ത്താഫ്, മിഥുൻ എം. ദാസ്, വർഷ സൂസൻ കുര്യൻ, അർജുൻ ഗോപാല്‍, അർച്ചന ഉണ്ണികൃഷ്ണൻ, സുപർണ്ണ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ഒടിടി പ്ലാറ്റ്‌ഫോം: ആമസോണ്‍ പ്രൈം വീഡിയോ(Amazon Prime Video)

















