അട്ടിമറികളില്ലാതെ മലയാള ടെലിവിഷനില്‍ ഈ വര്‍ഷത്തെ 45-ാം ആഴ്ചയും കടന്നു പോകുന്നു. ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് മുന്നില്‍. രണ്ടാം സ്ഥാനത്ത് റിപ്പോര്‍ട്ടര്‍ ടിവിയും. കഴിഞ്ഞ തവണത്തെ റേറ്റിംഗ് നില തുടരുന്നുണ്ട് എങ്കിലും രണ്ടു ചാനലും തമ്മില്‍ പോയിന്റു നിലയിൽ നല്ല അന്തരമുണ്ട്.

മൂന്നാം സ്ഥാനത്തുളള ട്വന്റി ഫോറിനും പോയിന്റില്‍ ഇടിവുണ്ടായിട്ടുണ്ട്. മനോരമ ന്യൂസിനും പോയിന്റ് കുറഞ്ഞു. എന്നാൽ ജനം ടിവിയ്ക്ക് മെച്ചമുണ്ടാവുകയും ചെയ്തു. കൈരളിയും ന്യൂസ് കേരളയും മീഡിയാ വണ്ണും നില അതേ പടി നിലനിര്‍ത്തുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലയാളം ന്യൂസ് ചാനല്‍ ടിആര്‍പ്പി അപ്‌ഡേറ്റ് – ആഴ്ച്ച 45

  • ഏഷ്യാനെറ്റ് ന്യൂസ് – 92
  • റിപ്പോര്‍ട്ടര്‍ ടിവി – 78
  • ട്വന്റി ഫോര്‍ – 61
  • മനോരമ ന്യൂസ് – 45
  • മാതൃഭൂമി ന്യൂസ് – 35
  • ജനം ടിവി – 23
  • കൈരളി ന്യൂസ് – 21
  • ന്യൂസ് 18 കേരള – 13
  • മീഡിയ വണ്‍ – 10

ജനം ടിവിയുടെ വളർച്ച

കുറച്ചു ആഴ്ചകളായി ജനം ടിവി നേരിയ പോയിന്റെ മുന്നേറ്റം ഉണ്ടാക്കുന്നുണ്ട്. കൈരളി ന്യൂസുമായി രണ്ടു പോയിന്റ് വ്യത്യാസം നേടാന്‍ അവര്‍ക്ക് ഈ ആഴ്ചയാകുന്നു. പൊളിട്ടിക്കല്‍ ചാനല്‍ എന്ന നിലയില്‍ ജനത്തിന് ഇത് വലിയ നേട്ടമാണ്. കൈരളി ടിവിയുടെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയായ നീലിമ രാജിവച്ച്‌ ചേര്‍ന്നത് ജനത്തിലാണ്. ദേശീയതയിലേക്കുള്ള മാധ്യമ പ്രവര്‍ത്തകയുടെ മാറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കുമെന്നാണ് ജനം ടിവിയെ നിയന്ത്രിക്കുന്ന ആര്‍ എസ് എസ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക