മലയാളത്തിലിറങ്ങുന്ന അഞ്ച് വർത്തമാനപത്രങ്ങള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നു. രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ള പത്രങ്ങളും മറ്റു ചിലതുമാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്. 2025 ഡിസംബർ വരെ ഇഴഞ്ഞുനീങ്ങി അതിനു ശേഷം അച്ചടി നിർത്താനാണ് പത്ര മാനേജ്മെൻ്റുകളില്‍ ചിലത് ആലോചിക്കുന്നത്. ഇതിനു ശേഷം പി.ഡി.എഫ് , ഫോർമാറ്റ് രൂപത്തിലായും ഓണ്‍ലൈൻ വെബ്സെറ്റായും വാർത്താ ലോകത്ത് നിലനില്‍ക്കുകയാണ് ലക്ഷ്യം.
ജീവനക്കാർക്ക് ആറു മാസം വരെ ശമ്ബള കുടിശികയുള്ള പത്രങ്ങള്‍ ഇതിലുണ്ട്. പ്രൊവിഡൻ്റ് ഫണ്ടും മറ്റു ആനുകൂല്യ വിഹിതങ്ങളും അടയ്ക്കുന്നതും ഈ പത്രങ്ങളുടെ മാനേജ്മെൻ്റുകള്‍ നിർത്തിയിരിക്കുകയാണ്. ജീവനക്കാർക്കിടെയില്‍ പ്രതിഷേധം ശക്തമാകുകയും സമരങ്ങള്‍ തെരുവിലെത്തുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ ഏതെങ്കിലും ഒരു മാസത്തെ ശമ്ബളം നല്‍കി തടിയൂരുകയാണ് മാനേജ്മെൻ്റുകള്‍ ചെയ്യുന്നത്.
ഇതുകാരണം പുറത്താരുമറിയാതെകണ്ണീരു കുടിക്കുകയാണ് ജീവനക്കാരുടെ കുടുംബങ്ങള്‍. ഉന്നത സർക്കാർ ജോലികള്‍ കിട്ടിയിട്ടും അതുപേക്ഷിച്ചു പത്രപ്രവർത്തനത്തോടുള്ള അഭിനിവേശത്താല്‍ ഈ മേഖലയിലേക്ക് കടന്നുവന്ന് മാനേജ്മെൻ്റ് പീഡനങ്ങള്‍ക്ക് ഇരയാവേണ്ടി വന്നവരും ഇക്കൂട്ടത്തിലുണ്ട്.
താരതമ്യേനെ ഉയർന്ന ശമ്ബള സ്കെയിലുള്ള സീനിയർ തസ്തികകളില്‍ ജോലി ചെയ്യുന്ന സ്ഥിരം ജീവനക്കാരെ പുകച്ചു പുറത്തു ചാടിക്കാനുള്ള നീക്കങ്ങള്‍ മറു വശത്ത് നടക്കുന്നുണ്ട്. ശമ്ബളം കൊടുക്കുന്നില്ലെങ്കില്‍ സ്ഥലമാറ്റങ്ങള്‍ക്കും അച്ചടക്കനടപടികള്‍ക്കും ഇത്തരം സ്ഥാപനങ്ങളില്‍ യാതൊരു പഞ്ഞവുമില്ല. കാസർകോട് മുതല്‍ തിരുവനന്തപുരം വരെയും കേരളത്തിന് പുറത്തേക്കും ജീവനക്കാരെ വർക്ക് അറേഞ്ച് മെൻ്റ് / വാർഷിക സ്ഥലമാറ്റമെന്ന പേരില്‍ തട്ടി കളിക്കുകയാണ് ചെയ്യുന്നത്. ശമ്ബള നിഷേധത്തിനെതിരെ പ്രതിഷേധിക്കുന്ന ജീവനക്കാർക്ക് നേരെയാണ് ഇത്തരം ക്രൂര വിനോദങ്ങള്‍ അരങ്ങേറുന്നത്.
മനം മടുത്ത് പലരും ജോലി ഉപേക്ഷിക്കുന്ന സാഹചര്യവുമുണ്ടായിട്ടുണ്ട്. സർവീസ് പൂർത്തിയാക്കിയാല്‍ മാത്രമേ സർക്കാർ നല്‍കുന്ന പത്രപ്രവർത്തക ക്ഷേമനിധി പെൻഷൻ പൂർണമായും ലഭിക്കുകയുള്ളൂ. എന്നാല്‍ ഇതിന് പോലും ജീവനക്കാരെ അനുവദിക്കില്ലെന്ന ശാഠ്യത്തിലാണ് ചില മാനേജ്മെൻ്റുകള്‍. ജീവിതത്തിൻ്റെ വസന്തകാലം വരെ പത്ര സ്ഥാപനത്തിന് വേണ്ടി രാപകല്‍ അധ്വാനിച്ചവർക്കാണ് പെരുവഴിയില്‍ ഇറങ്ങേണ്ടി വരുന്ന ഈ ഗതികേടുള്ളത്.
മുതിർന്ന മാധ്യമപ്രവർത്തകർക്കു പകരം തുച്ഛമായ ശമ്ബളത്തില്‍ ജേർണലിസ്റ്റ് ട്രെയിനികളെ കരാർ അടിസ്ഥാനത്തില്‍ നിയമിക്കുകയാണ് പല മാനേജ്മെൻ്റുകളും ചെയ്യുന്നത്.ഇങ്ങനെ സാമ്ബത്തിക ബാധ്യത കുറയ്ക്കാനാവുമെന്ന പോളിസിയാണ് ഇവർക്കുള്ളത്. ഓണ്‍ലൈൻ മാധ്യമങ്ങള്‍ വ്യാപിച്ചതോടെ ചാനലുകളുടെയും പത്രങ്ങളുടെയും പരസ്യ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. കോർപറേറ്റ് കമ്ബിനികളുടെ പരസ്യങ്ങള്‍ മുൻനിര ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും മാത്രമേ ലഭിക്കുന്നുള്ളു. ചെറുകിട പത്രങ്ങള്‍ ഈ കാര്യത്തില്‍ തഴയപ്പെടുകയാണ്.
മെഗാ ഇവൻ്റുകളും പ്രത്യേകസപ്ളിമെൻ്റുകളും ഇറക്കിയാണ് ചില പത്രങ്ങള്‍ പ്രിൻ്റിങ് ചെലവ് ഒപ്പിക്കുന്നത്. സർക്കാർ പരസ്യങ്ങള്‍ മാത്രമാണ് പല മാനേജ്മെൻ്റുകള്‍ക്കും ആശ്വാസം എന്നാല്‍ ഈ പരസ്യ സംഖ്യ പണ് പബ്ളിക് റിലേഷൻസ് വകുപ്പുഅനുവദിച്ചു നല്‍കണമെങ്കില്‍ കാലതാമസമേറെയെടുക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതിനാല്‍ പെരുമാറ്റ ചട്ടം രണ്ടു മാസത്തിനുള്ളില്‍ നിലവില്‍ വരും.
ഇതിനുള്ളില്‍ സർക്കാർ ഫണ്ട് അനുവദിച്ചില്ലെങ്കില്‍ പ്രതിസന്ധി ഇരട്ടിക്കും. മുൻനിര പത്രങ്ങള്‍ ശമ്ബളവും മറ്റു ആനുകൂല്യങ്ങളും കൃത്യമായി നല്‍കുന്നുണ്ടെങ്കിലും പുതിയ സ്ഥിരം ജീവനക്കാരെ നിയമിക്കുന്നതില്‍ അവരും മടി കാണിക്കുകയാണ് നിലവില്‍ ഉള്ളവരെ കൊണ്ടു രാപകല്‍ പണിയെടുപിക്കുകയും ചെറിയ സംഖ്യ അലവൻസ് കൊടുത്ത് ജേർണലിസ്റ്റ് ട്രെയിനികളെ ബ്യുറോ കളിലും ഡസ്കിലും സ്ട്രിങ്ങർമാരെന്ന പേരില്‍ താല്‍ക്കാലിക നിയമനം നടത്തുകയുമാണ് ഇവർ ചെയ്യുന്നത്. മിനിമം വേതനം ലഭിക്കാത്ത നൂറ് കണക്കിന് കരാർ ജീവനക്കാർ ചാനലുകളിലും പത്രങ്ങളിലും ജോലി ചെയ്യുന്നുണ്ട്.ഷോപ്പ് ആൻഡ് എസ്റ്റാബ്ളിഷ് മെൻ്റ് കാറ്റഗറിയിലാണ് ഇവരുടെ സ്ഥാനം. മാധ്യമപ്രവർത്തകർക്കെതിരെ നടക്കുന്ന തൊഴില്‍ ചൂഷണത്തിനും അവകാശ നിയമ ലംഘനങ്ങള്‍ക്കു മെതിരെ പത്രപ്രവർത്തക യൂനിയൻ നിരന്തരം പ്രക്ഷോഭങ്ങളും ഇടപെടലുകളും നടത്തുന്നുണ്ടെങ്കിലും വഴങ്ങാതെ മുൻപോട്ടു പോവുകയാണ് മാനേജ്മെൻ്റുകള്‍.
പുതിയ തലമുറ പത്രവായനയില്‍ നിന്നും അകന്നത് കാരണം വരിസംഖ്യയിലൂടെയുള്ളവരുമാനം മുഖ്യധാര പത്രങ്ങള്‍ ഉള്‍പെടെയുള്ളവർക്ക് ഗണ്യമായി കുറഞ്ഞുവരികയാണ്’ പത്രവിതരണത്തിന് ആളുകളെ കിട്ടാത്തതിനാല്‍ നാട്ടുമ്ബുറങ്ങളില്‍ പലയിടങ്ങളിലും ഏജൻസികള്‍ ഇല്ലാതായിട്ടുണ്ട്. ഒരു പ്രദേശത്തെ ഏജൻസി ഒരു ഏജൻ്റിന് മാത്രം നല്‍കി കൊണ്ടു പിടിച്ചു നില്‍ക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. ഒരാള്‍ തന്നെ പല പത്രങ്ങളുടെയും ഏജൻ്റായി മാറുകയാണ് ചെയ്യുന്നത്.

















