വാർത്താ ചാനലുകളുടെ റേറ്റിങ്ങ് മത്സരത്തില്‍ കിതച്ച്‌ മലയാളം വാർത്താ ചാനലുകള്‍. മാർപ്പാപ്പയുടെ മരണവും സംസ്കാരവും പോലെ വലിയ വാർത്തകള്‍ ഉണ്ടായിരുന്നിട്ടും പോയിൻറ് നിലയില്‍ 1.5 നപ്പുറം വളർച്ച കൈവരിക്കാൻ ഏഷ്യാനെറ്റിനും റിപ്പോർട്ടറിനും ഉള്‍പ്പെടെ കഴിഞ്ഞില്ല. അതേസമയം, ഒന്നാം സ്ഥാനത്തിന് വേണ്ടി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.

നിലവില്‍ ഒന്നാം സ്ഥാനത്തുളള ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനത്തുളള റിപോർട്ടർ ടിവിയും തമ്മിലാണ് വാശിയേറിയ മത്സരം നടക്കുന്നത്. ഇന്നലെ പുറത്തുവന്ന 2025 ലെ 16ാം ആഴ്ചയിലെ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച്‌ സെൻററിൻെറ (ബാർക്), കേരളാ യൂണിവേഴ്സ് വിഭാഗത്തിലെ റേറ്റിങ്ങ് പ്രകാരം ഒന്നാമതുളള ഏഷ്യാനെറ്റ് ന്യൂസും രണ്ടാം സ്ഥാനക്കാരായ റിപോർട്ടർ ടിവിയും തമ്മിലുളള വ്യത്യാസം വെറും അര പോയിൻറ് (0.5 ) മാത്രമാണ്. റേറ്റിങ്ങിലെ 15 – 50 വിഭാഗത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനെ മറികടന്ന് റിപോർട്ടറാണ് ഒന്നാം സ്ഥാനത്ത്. കേരള യൂണിവേഴ്സ് വിഭാഗത്തില്‍ മുൻ ആഴ്ചയിലേക്കാള്‍ ഈയാഴ്ച 1.2 പോയിൻറ് വർദ്ധിച്ചത് കൊണ്ടുമാത്രമാണ് എഷ്യാനെറ്റ് ന്യൂസിന് ഒന്നാം സ്ഥാനത്ത് തുടരാനായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതേ വിഭാഗത്തില്‍ മറ്റൊരു അട്ടിമറി നടന്നത് മാതൃഭൂമിയെ വീഴ്ത്തി ഒരു വർഷം മാത്രം പാരമ്ബര്യമുള്ള ന്യൂസ് മലയാളം അഞ്ചാം സ്ഥാനത്തെത്തി എന്നതാണ്. അതും പോയിൻറ് വെറും 0.11 വ്യത്യാസത്തില്‍ മാത്രമാണ്. ന്യൂസ് മലയാളം 24.38 പോയിൻറ് നേടിയപ്പോള്‍ മാതൃഭൂമി 24.27 ല്‍ ഒതുങ്ങി. മനോരമയ്ക്കും 24.82 പോയിൻറ് മാത്രമാണുള്ളത്.കാലങ്ങളായി നാലും അഞ്ചും സ്ഥാനങ്ങള്‍ മനോരമയും മാതൃഭൂമിയും പങ്കിട്ടെടുക്കുന്നതായിരുന്നു ചരിത്രം. പരമ്ബരാഗത മാധ്യമ ഭീമൻമാരായ മനോരമയെയും മാതൃഭൂമിയെയും കടത്തിവെട്ടുന്ന വിധം വളർച്ച ഇന്നലെ തുടങ്ങിയ ന്യൂസ് മലയാളം നേടിയിരിക്കുന്നു എന്നതാണ് അമ്ബരപ്പിക്കുന്നത്.

റിപോർട്ടറിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നത് എങ്ങന.

ചാനല്‍ ഉടമകളും അവതാരകരും ഉണ്ടാക്കുന്ന വിവാദങ്ങള്‍ വഴിയുളള നെഗറ്റീവ് പബ്ളിസിറ്റിയും ഒരു തരത്തില്‍ റിപോർട്ടറിന് ഗുണകരമാകുന്നുണ്ടെന്ന് വേണം കരുതാൻ. റേറ്റിങ്ങ് പുറത്തുവന്നതോടെ ഏറ്റവും കൂടുതല്‍ പ്രേക്ഷകർ കാണുന്ന ചാനല്‍ തങ്ങളാണെന്ന അവകാശവാദവിമായി റിപോർട്ടർ സ്വയം പരസ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ട്.കേരള വിഷൻറെ ലാൻഡിങ് പേജ് സ്വന്തമാക്കിയതാണ് യദാർഥത്തില്‍ റിപ്പോർട്ടർ ചാനലിൻറെ പോയിൻറ് നില ഉയരാനുള്ള ശരിയായ കാരണം.10 പോയിൻറ് വരെ റിപ്പോർട്ടർ നേടുന്നത് ഈ ലാൻഡിങ് പേജിൻറെ മികവിലാണെന്നതാണ് യദാർഥ്യം. ടിവി ഓണാക്കിയാല്‍ ഉടൻ സ്ക്രീനില്‍ തെളിയുക റിപ്പോർട്ടർ ആണ്.പിന്നെ ആരും ചാനല്‍ മാറ്റാൻ മിനക്കെടുകയില്ല എന്നതാണ് അവർക്ക് രക്ഷ. ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിലുളള വാശിയേറിയ പോരാട്ടം താഴ്ന്ന സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ചാനലുകളുടെ പോയിൻറ് നിലയെ സാരമായി ബാധിച്ചിട്ടുണ്ട്.കേരള യൂണിവേഴ്സ് വിഭാഗത്തില്‍ ഈയാഴ്ചയും നാലാം സ്ഥാനം നില നിർത്താനായ മനോരമ ന്യൂസിന് പക്ഷേ മുൻ ആഴ്ചയിലേക്കാള്‍ പോയിൻറ് കുറഞ്ഞിട്ടുണ്ട്.പതിനഞ്ചാം വാരത്തിലെ റേറ്റിങ്ങില്‍ 30.3 പോയിൻറ് ഉണ്ടായിരുന്ന മനോരമ ന്യൂസിന് ഒരു പോയിൻറ് കുറഞ്ഞ് 29.3 പോയിൻറാണ് പതിനാറാം വാരത്തിലെ റേറ്റിങ്ങില്‍ ലഭിച്ചത്. മനോരമ ന്യൂസിൻറെ വാർത്താവതരണ രീതി ചാനല്‍ തുടങ്ങിയ ആഴ്ചയിലെ അതേ നിലവാരത്തില്‍ തന്നെ നിലക്കുന്നു എന്നതാണ് പരിതാപകരം.ഇന്ത്യയില്‍ തന്നെ ഏറ്റവും അധികം റിപ്പോർട്ടിങ് നെറ്റ് വർക്കുള്ള ഒരു മാധ്യമ ഗ്രൂപ്പിൻറെ അവസ്ഥയാണിത് എന്നതാണ് ഖേദകരം. ഒരു വർഷം പോലും ആകാത്ത പുത്തൻ ചാനല്‍ വരെ ഒപ്പമെത്തിയിരിക്കുന്നു.എന്നാല്‍ തുടർച്ചയായി പോയിൻറ് കുറഞ്ഞുകൊണ്ടിരുന്ന അഞ്ചാം സ്ഥാനക്കാരായ മാതൃഭൂമി ന്യൂസിന് ഈയാഴ്ച നേരിയ തോതില്‍ പോയിൻറ് കൂടിയിട്ടുണ്ട്. 27 പോയിൻറ് ഉണ്ടായിരുന്ന മാതൃഭൂമി ന്യൂസിന് ഈയാഴ്ച 28 പോയിൻറാണ് ലഭിച്ചത്.പടിപടിയായി റേറ്റിങ്ങ് പോയിൻറ് നില ഉയർത്തിക്കൊണ്ടിരുന്ന ആറാം സ്ഥാനക്കാരായ ന്യൂസ് മലയാളം 24×7 നും യൂണിവേഴ്സ് വിഭാഗത്തില്‍ ഈയാഴ്ച തിരിച്ചടി നേരിട്ടു. മുൻ ആഴ്ചയിലേക്കാള്‍ 1.3 കുറഞ്ഞ് 24 പോയിൻറ് മാത്രമാണ് ലഭിച്ചത്.ജനം ടിവി 22 പോയിൻറുമായി ഏഴാം സ്ഥാനത്തും 13 പോയിൻറുമായി കൈരളി ന്യൂസ് എട്ടാം സ്ഥാനത്തുമുണ്ട്.ഒൻപതാം സ്ഥാനത്തുളള ന്യൂസ് 18 ന് 11 പോയിൻറ് ലഭിച്ചപ്പോള്‍ ഏറ്റവും അവസാന സ്ഥാനത്തുളള മീഡിയാ വണ്ണിന് 6 പോയിൻറാണുളളത്. മീഡിയ വണ്‍ കാലങ്ങളായി ഈ അവസാന റാങ്കിങ് മെയിൻറൈൻ ചെയ്യുന്നു എന്നതില്‍ അവർക്ക് അഭിമാനിക്കാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക