മത്സ്യബന്ധനത്തിനിടെ വലയില്‍ കുരുങ്ങിയത് അഞ്ച് കിലോയോളം വരുന്ന നാഗവിഗ്രഹങ്ങള്‍. മലപ്പുറം താനൂർ ഉണ്ണ്യാല്‍ അഴീക്കല്‍ കടലിലാണ് സംഭവം. പുതിയ കടപ്പുറം ചക്കാച്ചന്റെ പുരയ്‌ക്കല്‍ റസലിന്റെ വലയിലാണ് മത്സ്യബന്ധനത്തിനിടെ വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
പിച്ചളയില്‍ നിർമ്മിച്ച നാഗ വിഗ്രഹങ്ങളാണിവ. ഏകദേശം അഞ്ച് കിലോ ഭാരം വരും. ഇവ താനൂർ പൊലീസിനെ ഏല്‍പ്പിച്ചു. വിഗ്രഹങ്ങള്‍ ഏതെങ്കിലും ക്ഷേത്രത്തില്‍ നിന്നും മോഷണം പോയതാണോ എന്നൊരു സംശയം പൊലീസിനുണ്ട്. ഇക്കാര്യം അന്വേഷിക്കും. സംഭവത്തെക്കുറിച്ച് സമഗ്രമായ വിവരം ശേഖരിച്ചുവരികയാണ് പൊലീസ്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക







