2025 അവസാനിക്കാൻ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, ഈ വർഷം ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ കണക്കുകള്‍ പുറത്തുവരുന്നു. മലയാള സിനിമയ്ക്ക് ‘ലോക’ എന്ന ചിത്രം വഴി 300 കോടി ക്ലബ്ബ് എന്ന സുവർണ്ണനേട്ടം സമ്മാനിച്ച വർഷമാണിത്. ഈ അവസരത്തില്‍, ഇന്റർനെറ്റ് സെർച്ച്‌ എഞ്ചിൻ ഭീമനായ ഗൂഗിള്‍, 2025-ല്‍ ഏറ്റവും കൂടുതല്‍ പേർ തെരഞ്ഞ (ട്രെൻഡിംഗ്) സിനിമകളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ്.

ഈ ദേശീയ പട്ടികയില്‍ ഒരേയൊരു മലയാള സിനിമ മാത്രമാണ് ഇടം നേടിയതെന്നത് മോളിവുഡിന് അഭിമാനകരമായി.പത്ത് സിനിമകളുടെ ദേശീയ ലിസ്റ്റില്‍, ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ‘മാർക്കോ’ ആണ് ഇടം നേടിയ ഒരേയൊരു മലയാള ചിത്രം. 2024 ഡിസംബറില്‍ റിലീസ് ചെയ്ത് 2025-ല്‍ തരംഗമായ ഈ ചിത്രം, ‘മലയാളത്തിലെ മോസ്റ്റ് വയലന്റ് ഫിലിം’ എന്ന ലേബലോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. കേരളത്തിന് അകത്തും പുറത്തുമുള്ള പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിച്ച ചിത്രം, ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമകളുടെ കൂട്ടത്തില്‍ ആറാം സ്ഥാനത്താണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രമുഖ ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോർട്ട് അനുസരിച്ച്‌, 102.55 കോടി രൂപയാണ് ‘മാർക്കോ’ ആഗോളതലത്തില്‍ നേടിയ കളക്ഷൻ. ഹനീഫ് അദേനി രചനയും സംവിധാനവും നിർവഹിച്ച ചിത്രം ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബീനറില്‍ ഷരീഫ് മുഹമ്മദാണ് നിർമ്മിച്ചത്.ഇന്ത്യൻ സെർച്ച്‌ എഞ്ചിൻ ട്രെൻഡിംഗില്‍ 2025-ല്‍ ഏറ്റവും കൂടുതല്‍ പേർ തിരഞ്ഞ സിനിമകളുടെ പൂർണ്ണമായ പട്ടിക ചുവടെ വായിക്കാം.

  • സയ്യാര (Saiyyara)
  • കാന്താര: എ ലെജൻഡ് ചാപ്റ്റർ-1 (Kantara: A Legend Chapter-1)
  • കൂലി (Coolie)
  • വാർ 2 (War 2)
  • സോനം തേരി കസം (Sonam Teri Kasam)
  • മാർക്കോ (Marco)
  • ഹൗസ്‌ഫുള്‍ 5 (Housefull 5)
  • ഗെയിം ചേഞ്ചർ (Game Changer)
  • മിസിസ് (Mrs.)മഹാവതാർ
  • നരസിംഹ (Mahavtar Narasimha)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക