ബാര്‍ക് റേറ്റിങ്ങില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമ്ബോഴും, പോയവാരം( 36ാം ആഴ്ച) ചാനലുകളിലേക്ക് കാഴ്ചക്കാരുടെ കുത്തൊഴുക്കുണ്ടായില്ല. സ്വാഭാവികമായും റേറ്റിങ്ങില്‍ അത് പ്രതിഫലിച്ചു. ഏഷ്യാനെറ്റ് അടക്കം എല്ലാ ചാനലുകളുടെയും പോയിന്റ് കുറഞ്ഞു. ഓണക്കാലത്തെ പോലെ തന്നെ പോയവാരവും, ഏഷ്യാനെറ്റിന്റെ കുത്തക അട്ടിമറിക്കാന്‍ പോയിട്ട് അടുത്തെത്താന്‍ പോലും മറ്റുചാനലുകള്‍ക്കായില്ല. മലയാളികളുടെ പ്രിയ വാര്‍ത്താചാനലായി ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ തുടരുകയാണ്.

36ാം ആഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ 84 പോയിന്റിന്റെ വ്യക്തമായ മേധാവിത്വത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമതായി തുടരുകയാണ്. 35 ാം ആഴ്ച 88 പോയിന്റായിരുന്നു ഏഷ്യാനെറ്റിന്. രണ്ടും മൂന്നും സ്ഥാനത്തുള്ള വാര്‍ത്താചാനലുകളെക്കാള്‍ ഏറെ മുന്നിലാണ് മലയാളികളുടെ വിശ്വസ്ത വാര്‍ത്താ ചാനല്‍. വലിയ വാര്‍ത്തകളില്ലാതെ കടന്നുപോയ ആഴ്ച്ചകളായിരുന്നു കടന്നുപോയത്. ഇതോടെ സ്വാഭാവികമായും മലയാളികള്‍ ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് തന്നെ മേല്‍ക്കൈ നല്‍കി. മലയാളികള്‍ വിശ്വസിക്കുന്ന ചാനലെന്നതാണ് ഏഷ്യാനെറ്റിനെ ഇപ്പോഴും ഒന്നാം സ്ഥാനത്ത് നിര്‍ത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റേറ്റിങ് കണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള റിപ്പോര്‍ട്ടര്‍ ചാനലിന് 68 പോയിന്റാണുള്ളത്. ഏഷ്യാനെറ്റിനെ അട്ടിമറിക്കാന്‍ കുറുക്കുവഴികള്‍ അടക്കം പയറ്റിയെങ്കിലും സമീപകാലത്തായി അവര്‍ക്ക് മുന്നേറ്റം ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. വിഎസ് അച്യുതാനന്ദന്‍ മരിച്ച വാരമാണ് റിപ്പോര്‍ട്ടര്‍ മുന്നിലെത്തിയിരുന്നത്. അതിന് ശേഷം വലിയ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല.

48 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള 24 ന്യൂസ് ബഹുദൂരം പിന്നിലായി. 35ആം വാരം നാലാം സ്ഥാനത്തേക്ക് തിരികെ കയറി മനോരമ ന്യൂസിന് അതുനിലനിര്‍ത്താന്‍ സാധിച്ചു. മനോരമയ്ക്ക് 38 പോയിന്റുളളപ്പോള്‍, 33 പോയിന്റുമായി മാതൃഭൂമി അഞ്ചാം സ്ഥാനത്താണ്. 34 ആം വാരം നാലാം സ്ഥാനത്തെത്തിയ ന്യൂസ് മലയാളം ചാനല്‍ പിന്നോട്ടുപോയി. ന്യൂസ് മലയാളത്തിന് 29 പോയിന്റാണുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക