കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. ഏഴിനം ഹൈബ്രിഡ് കഞ്ചാവും എല്‍എസ്‌എഡി സ്റ്റാമ്ബുകളുമായി യുവാവ് പിടിയിലായി. ലഹരി ഉപയോഗിക്കിനൊപ്പം ഹൈബ്രിഡ് കഞ്ചാവിന്‍റെ ശേഖരവും യുവാവിന്‍റെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. കൊല്ലം കല്ലുംതാഴം സ്വദേശി അവിനാശ് ശശി (27) ആണ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റിന്‍റെ പിടിയിലായത്.

89 മില്ലി ഗ്രാം എല്‍എസ്‍ഡിയും 20 ഗ്രാം കഞ്ചാവുമാണ് പ്രതിയുടെ വീട്ടല്‍ നിന്ന് കണ്ടെടുത്തത്. ഉപയോഗശേഷം യുവാവ് ഹൈബ്രിഡ് കഞ്ചാവുകള്‍ കവറുകളിലാക്കി പേരെഴുതി സൂക്ഷിച്ചു. ഇത് ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. ഉപയോഗിച്ച കഞ്ചാവുകളുടെ ആല്‍ബം ഉണ്ടാക്കാൻ വേണ്ടിയാണ് കവറിലാക്കി സൂക്ഷിച്ചതെന്നാണ് യുവാവിന്‍റെ മൊഴിയെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇയാള്‍ക്കെതിരെ മുമ്ബും എംഡിഎംഎ കേസുണ്ടെന്നും എക്സൈസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാക്കറ്റുകളിലാക്കി സൂക്ഷിച്ച ഹൈബ്രിഡ് കഞ്ചാവുകളുടെ പേരുകളും പുറത്ത് എഴുതിയിട്ടുണ്ട്. മിഷിഗണ്‍, വൈറ്റ് ഹണ്ട്, ബ്ലാക്ക് ബെറി, കോപ്പര്‍ തുടങ്ങിയ ഏഴോളം പേരുകളാണ് ഒരോ പാക്കറ്റിലും എഴുതിയിരുന്നതെന്നും എക്സൈസ് പറഞ്ഞു.89 മില്ലി ഗ്രാം എല്‍എസ്ഡി സ്റ്റാമ്ബുകളും ഹൈബ്രിഡ് കഞ്ചാവുകളുടെ വലിയ കളക്ഷനുമാണ് കണ്ടെടുത്തതെന്നും വളരെ വീര്യം കൂടിയ കഞ്ചാവാണിതെന്നും എക്സൈസ് പറഞ്ഞു. വിദേശത്ത് ലഭിക്കുന്ന ഹൈബ്രിഡ് കഞ്ചാവുകളുടെ കളക്ഷനാണ് സ്റ്റാമ്ബ് കളക്ഷൻ പോലെ യുവാവ് സൂക്ഷിച്ചിരുന്നതെന്നും ഇത് എവിടെ നിന്ന് കിട്ടിയെന്ന കാര്യം അടക്കം പരിശോധിക്കുമെന്നും എക്സൈസ് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക