സോഷ്യല്‍ മീഡിയവഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവിനെ നേരിട്ടുകാണുവാന്‍ എന്നു പറഞ്ഞു വിളിച്ചുവരുത്തി കമ്പളിപ്പിച്ച്‌ യുവാവിന്റെ നാല് പവന്റെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയെടുത്ത കേസിലെ പ്രതിയായ പാവറട്ടി വെങ്കിടങ്ങ് സ്വദേശിനിയായ പണ്ടാറമേട്, എടക്കാട് വീട്ടില്‍ ഹമിഷദാസ് (25) എന്ന സ്ത്രീയെയാണ് പീച്ചി പോലീസ് പിടികൂടിയത്.ജൂണ്‍ 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അന്നേദിവസം ചേലക്കര സ്വദേശിയായ യുവാവിനെ ഇന്‍സ്റ്റഗ്രാം വഴി പരിചയപെട്ട സ്ത്രീ പീച്ചി ഡാമില്‍വച്ച്‌ നേരിട്ട് കാണാം എന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയും പിന്നീട് ഡാമിന്റെ പാര്‍ക്കിങ്ങ് ഏരിയയില്‍ വെച്ച്‌ യുവാവിന്റെ കഴുത്തില്‍ കിടക്കുന്ന 4 പവന്റെ സ്വര്‍ണമാല ഊരി ധരിക്കുകയും ഇത് എതിര്‍ത്ത യുവാവിനെ ബഹളംവച്ച്‌ നാട്ടുകാരെ കൂട്ടുമെന്ന് ഭീഷണിപെടുത്തി യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണും കൈവശപെടുത്തി മുങ്ങുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇക്കാര്യത്തിന് പീച്ചി പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ കേസ് റെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടുകൂടിയ അന്വേഷണത്തില്‍ പ്രതി എര്‍ണാകുളത്തെ കടവന്ത്രയിലുണ്ടെന്ന് മനസ്സിലാക്കുകയും സ്ഥലത്തെത്തിയ അന്വേഷണ സംഘം അതി വിദഗ്ധമായി പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ജിനോ പീറ്റര്‍, അസി.സബ്ബ് ഇന്‍സ്‌പെക്ടര്‍ ഗീത, സിവില്‍ പോലീസ് ഓഫിസര്‍ നിധീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക