കൊല്ലത്ത് ധ്യാനം കൂടാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പുരോഹിതൻ അറസ്റ്റില്‍. ഫാദർ ഡെന്നിസ് പ്രവീണാണ് പിടിയിലായത്. ധ്യാനത്തിനെത്തിയ പെണ്‍കുട്ടിയെ രണ്ട് വർഷത്തോളം പീഡനത്തിനിരയാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 2022 മുതല്‍ 2024 വരെയുള്ള കാലയളവില്‍ ആറുതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

അതിജീവിതയുടെ മൊഴി വിശദമായി രേഖപ്പെടുത്തുന്നതിനൊപ്പം സമാനമായ പരാതികള്‍ മറ്റ് ആരെങ്കിലും നല്‍കിയിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം നാളെ രാവിലെ കോടതിയില്‍ ഹാജരാക്കാനാണ് പോലീസിന്റെ തീരുമാനം. നീണ്ടകരയിലെ ഒരു ആരാധനാലയത്തില്‍ വൈദികനായിരുന്ന സമയത്ത് അവിടെ വെച്ച്‌ മൂന്ന് തവണയും പിന്നീട് തിരുവനന്തപുരത്തെ ഒരു സ്ഥാപനത്തില്‍ വെച്ച്‌ മൂന്ന് തവണയും പീഡനം നടന്നതായാണ് പരാതിയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക