പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മോഷണത്തിനിടെ വൃദ്ധയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി. ആട്ടയാമ്പതി സ്വദേശി സരസമ്മാളി(66)നെയാണ് പ്രദേശവാസികളായ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി കുഴിച്ചിട്ടത്.സരസമ്മാളിന്റെ ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
കഴിഞ്ഞ മാസം 10 നാണ് സരസമ്മാളിനെ കാണാതാവുന്നത്. സംഭവത്തില്‍ കൊഴിഞ്ഞാമ്പാറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. സംഭവത്തില്‍ പ്രദേശവാസിയായ 19കാരനെ പോലീസ് അറസ്റ്റുചെയ്തു. കവര്‍ച്ചയ്ക്കും കൊലപാതകത്തിനും ഇയാളെ സഹായിച്ച 17 കാരനായി പോലീസ് അന്വേഷണം ആരംഭിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















