കുവൈറ്റ് അബ്ബാസിയയില്‍ കുടുംബ കലഹത്തെ തുടര്‍ന്ന് മലയാളി ദമ്ബതികള്‍ പരസ്പരം കുത്തി മരിച്ചു.സൂരജ്, ബിന്‍സി എന്നിവരാണ് മരിച്ചത്. അബ്ബാസിയയിലെ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ പരിസരത്തുള്ള താമസ സ്ഥലത്താണ് മൃതദേഹങ്ങൾ കണ്ടെത്തിയത്‌.

അവധി കഴിഞ്ഞ് ആഴ്ചകള്‍ക്ക് മുമ്ബാണ് കുട്ടികളെ നാട്ടിലാക്കി ഇരുവരും നാട്ടില്‍ നിന്ന് മടങ്ങിയെത്തിയത്. സൂരജ് കണ്ണൂര്‍ സ്വദേശിയും ബിന്‍സി എറണാകുളം വാഴക്കുളം സ്വദേശിനിയുമാണ്‌.സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിന്‍സി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണെന്നാണ് വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇരുവരും അടുത്ത മാസം ഓസ്‌ട്രേലിയയിലേക്ക് പോകാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.പോലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക