ബെംഗളൂരുവില്‍ വിദേശവനിതയെ മരിച്ച നിലയില്‍ കണ്ടെത്തി. ചിക്കജാലയ്ക്ക് സമീപമാണ് നൈജീരിയൻ സ്വദേശിനിയായ ലോത്തിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിലും തലയിലും മുറിവുകളേറ്റ നിലയിലാണ് മൃതദേഹം.
കൊലപാതകത്തിന് ശേഷം റോഡരികിലുള്ള മൈതാനത്ത് മൃതദേഹം ഉപേക്ഷിച്ചതായാണ് പോലീസ് സംശയിക്കുന്നത്.മൈതാനത്ത് പിടിവലികള്‍ നടന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്താനായിട്ടില്ല. ഇവരുടെ താമസസ്ഥലത്ത് എത്തി പോലീസ് രേഖകളെല്ലാം പരിശോധിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
സമീപവാസികളുടെ മൊഴിയെടുത്ത് വരികയാണ്. കൊലപാതക കുറ്റം ചുമത്തി കേസെടുത്ത പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ലഹരി ഇടപാടുകളുമായി കൊലപാതകത്തിന് ബന്ധമുണ്ടോ എന്നും അന്വേഷണ വിധേയമാകുന്നുണ്ട്. ആഫ്രിക്കൻ വംശജരുടെ നേതൃത്വത്തിൽ ബെംഗളൂരുവിൽ ലഹരി മാഫിയ ശക്തമാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















