മലപ്പുറം എടരിക്കോട് കാറില്‍ കടത്തിയ എംഡിഎംഎയുമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും രണ്ടു യുവാക്കളും പിടിയില്‍.ഇവരില്‍ നിന്നും 1.24 ഗ്രാം എംഡിഎ എ കണ്ടെത്തി. വാഹന പരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. മഞ്ചേരി എളങ്കൂര്‍ സ്വദേശി അനസ്, കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനില്‍ ഇവരോടൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയുമാണ് പിടിയിലായത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ റിമാൻഡ് ചെയ്തു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയർ ബോർഡില്‍ ഹാജരാക്കി വീട്ടുകാർക്ക് ഒപ്പം വിട്ടു. കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കും. കല്‍പകഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















