വിദ്യാർഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന പരാതിയില്‍ കോളജ് പ്രഫസറെ സസ്‌പെൻഡ് ചെയ്തു. സംഭവത്തില്‍ ഹത്രാസിലെ സേത് ഫൂല്‍ ചന്ദ് ബഗ്‌ല പിജി കോളജിലെ ഭൂമിശാസ്ത്ര വിഭാഗം മേധാവി പ്രൊഫസർ രജനിഷിനെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി സർക്കിള്‍ ഓഫീസർ യോഗേന്ദ്ര കൃഷ്ണ നരേൻ പറഞ്ഞു.

പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച്‌ ഇയാള്‍ക്കെതിരെ മാർച്ച്‌ 13നാണ് അജ്ഞാത വ്യക്തിയില്‍ നിന്നും പോലീസിന് പരാതി ലഭിച്ചത്. വിഷയത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും പരാതിക്കാരനെ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രഫസർ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നതിന്‍റെ ചിത്രങ്ങളും പരാതി നല്‍കിയ വ്യക്തി പോലീസിന് കൈമാറിയിട്ടുണ്ട്.പോലീസ് കേസെടുത്തതിന് പിന്നാലെ സേത് ഫൂല്‍ ചന്ദ് ബഗ്‌ല പിജി കോളജ് സെക്രട്ടറി പ്രദീപ് കുമാർ ബഗ്‌ല, പ്രഫസറെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ 18 മാസമായി താൻ ഇത്തരം ആരോപണങ്ങള്‍ നേരിടുന്നുണ്ടെന്നും നിരവധി അന്വേഷണങ്ങളും നടന്നിട്ടുണ്ടെന്നും ആരോപണവിധേയനായ പ്രഫസർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക