മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ്‌ ഷെയർ ചെയ്തതില്‍ നടപടി. തിരുവനന്തപുരത്ത് സർക്കാർ സ്കൂള്‍ പ്രിൻസിപ്പലിനു സസ്പെൻഷൻ.ആറ്റിങ്ങല്‍ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂള്‍ പ്രിൻസിപ്പല്‍ ജവാദ് സുബൈറിനെയാണ് സസ്പെന്റ് ചെയ്തത്.

വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സസ്പെൻഷൻ.മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നു സസ്പെൻഷൻ ഉത്തരവില്‍ പറയുന്നു. വിദ്യാർത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും ഉത്തരവില്‍ പരാമർശം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപിച്ചുവെന്ന കുറ്റത്തില്‍ അധ്യാപകനെതിരെ കേസുമെടുത്തു. യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്. വൈരാഗ്യ നടപടി എന്ന് ഒരു വിഭാഗം അധ്യാപകർ ആരോപിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക