പൊലീസ് സ്റ്റേഷനില്‍ വനിതാ കോണ്‍സ്റ്റബിളിനോട് അനുചിതമായി പെരുമാറിയെന്ന ആരോപണത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനെ സസ്പെൻഡ് ചെയ്തു.ഉത്തർപ്രദേശിലെ കോട്‌വാലിയിലാണ് സംഭവം. സ്റ്റേഷനിലെ കമ്പ്യൂട്ടർ റൂമില്‍ നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടി.
കോണ്‍സ്റ്റബിള്‍ അരവിന്ദിനെതിരെയാണ് വകുപ്പ് നടപടി സ്വീകരിച്ചത്. ഏകദേശം രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങളില്‍ കസേരയിലിരുന്ന അരവിന്ദിന്റെ സമീപത്തേക്ക് ഒരു വനിത എത്തുകയും ഇരുവരും പരസ്പരം ചുംബിക്കുന്നതായും കാണാം.
വീഡിയോ വൈറലായതിന് പിന്നാലെ അരവിന്ദിനെ സസ്പെൻഡ് ചെയ്തതായി പൊലീസ് അറിയിച്ചു. ദൃശ്യങ്ങളിലുള്ള വനിതയുടെ പങ്കും പരിശോധിച്ചുവരികയാണ്. അന്വേഷണം പൂർത്തിയായ ശേഷം ആവശ്യമെങ്കില്‍ അവർക്കെതിരെയും നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

















