ബീച്ചിലെ ലയണ്‍സ് പാർക്കില്‍ ഇരുന്ന 17 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവ് പിടിയില്‍.നടക്കാവ് സ്വദേശി നാലുകുടിപ്പറമ്ബ് വീട്ടില്‍ മുഹമ്മദ് ഷാനില്‍ (24) ആണ് വെള്ളയില്‍ പൊലിസിന്റെ പിടിയിലായത്.
കഴിഞ്ഞ വർഷം ഒക്ടോബർ 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലയണ്‍സ് പാർക്കില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയോട് പ്രതി പരിചയം നടിച്ചെത്തുകയും തുടർന്ന് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയുമായിരുന്നു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് പൊലിസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാല്‍ മാസങ്ങളായി പ്രതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം വെള്ളയില്‍ പരിസരത്ത് വെച്ച് പ്രതിയെ പൊലിസ് സംഘം വലയിലാക്കി. സബ് ഇൻസ്പെക്ടർ ബൈജുനാഥ്, സി.പി.ഒമാരായ മധു, ഷിജു, ഹോം ഗാർഡ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















