CrimeFlashKeralaNewsPolitics

‘ ഞങ്ങ വിതരണം ചെയ്യുന്ന ചോറ് പൊതിയും, കഞ്ചൻ പൊതിയും മാറി പോയെങ്കില്‍ പൊതി മാറ്റി വാങ്ങേണ്ടതാണ് ‘: എസ്എഫ്ഐ നേതാക്കൾ കഞ്ചാവ് കേസിൽ പ്രതികൾ ആയതോടെ സമൂഹ മാധ്യമങ്ങളിൽ ഇടത് വിദ്യാർഥി/ യുവജന സംഘടനകൾക്ക് വ്യാപക പരിഹാസവും ട്രോളും; വിശദാംശങ്ങൾ വായിക്കാം

കഞ്ചാവ് കേസില്‍ സഖാക്കള്‍ പ്രതികളായതിനു പിന്നാലെ സിപിഎമ്മിനെ ട്രോളി സോഷ്യല്‍ മീഡിയ. കളമശേരി പോളിടെക്നിക്കിലെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പൊതികളും ,കഞ്ചാവ് തൂക്കി നല്‍കാനുള്ള ഉപകരണവും വരെ കണ്ടെത്തിയിരുന്നു. അതിനുപിന്നാലെ ഇവർ നല്‍കുന്ന ചോറ് പൊതിയെങ്ങാനും ഇനി മാറിപോകുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

കഞ്ചൻ ചെഗുവിനെ ദൈവം ആക്കി കൊണ്ട് നടക്കുന്നവരില്‍ നിന്നും പിന്നേ എന്ത് പ്രതീക്ഷിക്കാനാണെന്നും ചിലർ ചോദിക്കുന്നു. ഒരു പടികൂടി കടന്നാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.’ ഇതാണ് ഞങ്ങ വിതരണം ചെയ്യുന്ന പൊതി. സാധാരണ ഇതിനുള്ളില്‍ ചോറാണ് ഉണ്ടാവുക. ഇനി അഥവാ ഞങ്ങളുടെ ജാഗ്രതക്കുറവ് മൂലം നിങ്ങള്‍ക്ക് കിട്ടുന്ന പൊതിയില്‍ കഞ്ചൻ ആണെങ്കില്‍ പൊതി മാറ്റി വാങ്ങേണ്ടതാണ്. അത് ഞങ്ങളുടെ മാത്രം ആവശ്യത്തിനുള്ളതാണ്. സ്റ്റോക്ക് പരിമിതം. പൊതുജന താല്‍പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നത്. ‘ – എന്നാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

‘ വളരെ ശ്രദ്ധിക്കണം…”പൊതി വാങ്ങുന്നവരും’ എന്നാണ് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെ പോസ്റ്റ്. കഞ്ചാവ് എന്നത് ഒരു പച്ചമരുന്നാണ് , പച്ചമരുന്ന് കത്തിച്ച്‌ വലിക്കുക എന്നതിലൂടെ സഖാക്കള്‍ പ്രകൃതിയുടെ അഭൗമ സൗന്ദര്യത്തിലേക്ക് പുക ചുരുളുകളായി അലിഞ്ഞു ചേരുകയാണ് ചെയ്യുന്നതെന്നാണ് ചിലർ പരിഹസിക്കുന്നത് .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button