സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍റെ ജാഥയില്‍ അഭിവാദ്യമർപ്പിക്കാൻ ഇതര സംസ്ഥാന തൊഴിലാളിക്ക് പരിശീലനം നല്‍കുന്ന വീഡിയോ വൈറല്‍. കണ്ണൂരില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.എം.വി. ഗോവിന്ദന്‍റെ നേതൃത്വത്തില്‍ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് സ്വീകരണം നല്‍കിയവരിൽ ഇതര സംസ്ഥാന തൊഴിലാളികളുമുണ്ടായിരുന്നു.
വീഡിയോ വൈറലായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ടു നിറഞ്ഞു. ഗോവിന്ദന്‍റെ ജാഥയ്ക്ക് അഭിവാദ്യമർപ്പിക്കാൻ 200 ഓളം നിർമാണ തൊഴിലാളികളാണ് എത്തിയത്.’എല്‍ഡിഎഫ് മുന്നേറ്റ ജാഥയ്ക്ക് അതിഥി തൊഴിലാളികളുടെ ആശംസകള്‍’ എന്ന് ഹിന്ദിയിലെഴുതിയ ബാനറും പരിപാടിയിലുണ്ടായിരുന്നു. ബംഗാളികള്‍ ‘എല്‍ഡിഎഫ് സിന്ദാബാദ്’ എന്ന് മുദ്രാവാക്യം വിളിക്കുന്നതും കാണാം. ഇതിനായി ഇവരെ പറഞ്ഞു പഠിപ്പിക്കുന്നതും വീഡിയോയിലുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
















