സംസ്കൃത സര്വകലാശാലയില് ബിഎഫ്‌എ തോറ്റ വിദ്യാര്ഥിക്ക് എംഎഫ്‌എയ്ക്കു പ്രവേശനം നല്കിയതിന്റെ ഫയല് ആവശ്യപ്പെട്ടതിനെത്തുടര്ന്ന് വൈസ് ചാന്സലറെ തടയാന് എസ്‌എഫ്ഐ ശ്രമം.ലോക്ഭവന്റെ നിര്ദേശപ്രകാരം പോലീസ് സര്വകലാശാലാ കാമ്പസില് എത്തിയാണു പ്രതിഷേധക്കാരെ നീക്കി വിസിക്കു പോകാന് സൗകര്യമൊരുക്കിയത്.

വിദ്യാര്ഥിയുടെ എംഎഫ്‌എ പ്രവേശനവും വിദ്യാര്ഥിയെ ജയിപ്പിക്കാന് സിന്ഡിക്കറ്റ് ഉപസമിതി ശിപാര്ശ ചെയ്തതു സംബന്ധിച്ച ഫയലുകളും ഇതു സംബന്ധിച്ച സിന്ഡിക്കറ്റ് രേഖകളും വൈകുന്നേരത്തിനുമുമ്പ് തനിക്കു നല്കണമെന്നായിരുന്നു രജിസ്ട്രാറോടും പരീക്ഷാ കണ്ട്രോളറോടും വിസി ഡോ. സിസാ തോമസ് ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കൈവശമില്ലെന്ന് രജിസ്ട്രാറും പരീക്ഷാ കണ്‍ട്രോളറും വിശദീകരണം നല്കിയതായാണു വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഗവര്ണര് ആവശ്യപ്പെട്ടിട്ടും ഇതുസംബന്ധിച്ച രേഖകള് നല്കാതിരുന്നതിനാലാണ് മുന് വിസി ഡോ. ഗീതാകുമാരിയെ ചുമതലയില്നിന്നു നീക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക