സമരത്തിനിടെ ബ്ലേഡ് ഉപയോഗിച്ചെന്ന വിവാദത്തിനിടെ, എസ്‌എഫ്‌ഐക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ അഡ്വ.വസന്ത് സിറിയക്.’എസ്‌എഫ്‌ഐ’ എന്ന ചുരുക്കപ്പേരിനെ ‘Stainless Blade Federation of India’ (സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ) എന്നാണ് വസന്ത് വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥരെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതിരെ എസ്‌എഫ്‌ഐയും സിപിഎം നേതൃത്വവും ശക്തമായി പ്രതികരിക്കുകയും ആരോപണങ്ങള്‍ തള്ളിക്കളയുകയും ചെയ്തിരുന്നു.എന്നാല്‍, സമരത്തിനെത്തിയ ചില എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ കൈവശം ബ്ലേഡ് ഉള്ളതായുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു.
പ്രതിഷേധം നടത്തിയ സ്ഥലത്തുനിന്ന് ബ്ലേഡുകള്‍ കണ്ടെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്‌എഫ്‌ഐയുടെ പേരിന് പുതിയൊരു വ്യാഖ്യാനം നല്‍കിക്കൊണ്ട് വിമര്‍ശനം കടുപ്പിച്ചത്.

















