കടയ്ക്കല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് പ്രവേശനോത്സവത്തിന് കെ.എസ്.യു പ്രവര്‍ത്തകര്‍ കെട്ടിയ കൊടി എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം.സംഭവം അറിഞ്ഞെത്തിയ കടയ്ക്കല്‍ പോലീസിന് നേരെ സ്‌കൂള്‍ പിടിഎ പ്രസിഡന്റും സിപിഎം കടയ്ക്കല്‍ ഏരിയ കമ്മറ്റി അംഗവുമായ പ്രഫുല്ലഘോഷ് തട്ടിക്കയറിയതാണ് സംഘര്‍ഷത്തിന് കാരണമായത്.

എസ്‌എഫ്‌ഐ അല്ലാതെ ഏത് വിദ്യാര്‍ഥി സംഘടന സ്‌കൂളിന് മുന്നില്‍ കൊടി സ്ഥാപിച്ചാലും നശിപ്പിക്കുന്നത് ഇവിടെ പതിവാണ്. ഇതിന്റെ പേരില്‍ മുന്‍കാലങ്ങളില്‍ ഇവിടെ സംഘര്‍ഷവും നടന്നിരുന്നു. കഴിഞ്ഞ വര്‍ഷവും സംഘര്‍ഷം ഉണ്ടായിരുന്നു. അത് കത്തിക്കുത്തില്‍ വരെ കലാശിച്ചു. ചടയമംഗലം എംഎല്‍എ ആയ എം.എം. നസീര്‍ അന്ന് കടയ്ക്കലില്‍ ആക്രമണത്തിനിരയായിരുന്നു. മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്ക്കും പ്രവര്‍ത്തനം നടത്താന്‍ കഴിയാത്ത അവസ്ഥയാണ് കടയ്ക്കല്‍ സ്‌കൂളിലുളളത്. എസ്‌എഫ്‌ഐയും സിപിഎമ്മും കുത്തകയാക്കി വച്ചിരുന്ന സ്ഥലത്ത് ഭരണം മാറിയതോടെയാണ് കെ.എസ്.യു സജീവമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കെ.എസ്.യുവിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് പി.ടി.എ പ്രസിഡന്റ് കൂടിയായ സിപിഎം ഏരിയാ കമ്മറ്റി അംഗം സ്വീകരിച്ചതെന്ന് പറയുന്നു. എന്നാല്‍, പോലീസ് ഇതിനെ എതിര്‍ത്തതോടെ ഇയാള്‍ക്ക് പിന്മാറേണ്ടി വന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക