പടന്നക്കാട് നെഹ്‌റു കോളേജില്‍ യുഡിഎഫ് സ്ഥാനാർത്ഥി സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞ പരാതിക്ക് പിന്നാലെ യുഡിഎഫ് വാട്‌സ്‌ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്ത്.സംഭവം യുഡിഎഫ് ഒരുക്കിയ ‘ട്രാപ്പ്’ ആയിരുന്നുവെന്ന് സൂചിപ്പിക്കുന്ന വാട്‌സ്‌ആപ്പ് സ്ക്രീൻഷോട്ടുകള്‍ പുറത്തുവന്നു. ‘ടീം യുഡിഎഫ് തൃക്കരിപ്പൂർ’ എന്ന ഗ്രൂപ്പിലെ സംഭാഷണങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

“അവർ ശരിക്കും നമ്മുടെ ട്രാപ്പില്‍ വീണപോലെ ആയി” എന്നും “നല്ലൊരു പ്രചാരണ ആയുധമായി മാറി” എന്നുമാണ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍. അബ്ദുല്‍ ഖാദർ എന്ന പേരുള്ള നമ്പറില്‍ നിന്നാണ് ഈ മെസേജുകള്‍ വന്നിരിക്കുന്നത്. ജയിക്കാൻ കുറച്ചുകൂടി എളുപ്പമാക്കി തന്നതിന് എസ്‌എഫ്‌ഐക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഗ്രൂപ്പിലെ ചർച്ചകളില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നെഹ്‌റു കോളേജ് ക്യാമ്പസില്‍ വോട്ട് അഭ്യർത്ഥിക്കാൻ എത്തിയ സന്ദീപ് വാര്യരെ എസ്‌എഫ്‌ഐ പ്രവർത്തകർ തടഞ്ഞുവെന്നായിരുന്നു പരാതി. സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്ന മീഡിയ ടീമിനെ കൈയേറ്റം ചെയ്തതായും യുഡിഎഫ് ആരോപിച്ചിരുന്നു. സംഘർഷത്തിന് പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച സന്ദീപ് വാര്യരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

പരാജയഭീതി പൂണ്ട എല്‍ഡിഎഫിന്റെ പരിഭ്രാന്തിയാണ് ക്യാമ്പസില്‍ കണ്ടതെന്ന് സന്ദീപ് വാര്യർ പ്രതികരിച്ചു. “ക്യാമ്പസ് ചെങ്കോട്ടയാണെന്ന് പ്രഖ്യാപിച്ചായിരുന്നു ആക്രമണം. വിദ്യാർത്ഥികളെ കാണാൻ അനുവദിക്കില്ലെന്ന ഫാസിസ്റ്റ് നിലപാടാണ് എസ്‌എഫ്‌ഐ സ്വീകരിക്കുന്നത്,” അദ്ദേഹം പറഞ്ഞു. തൃക്കരിപ്പൂരില്‍ ജനാധിപത്യവിരുദ്ധമായ നടപടികളാണ് ഇടത് മുന്നണി സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക