സോഷ്യല്‍ മീഡിയയില്‍ എങ്ങും നടനും ടിവികെ അധ്യക്ഷനുമായ വിജയ് ആണ്. കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാൻ എത്തിയതായിരുന്നു വിജയ്.ഒരു സ്ഥലത്തെത്തിയപ്പോഴേക്കും വണ്ടിയില്‍ നിന്നുമിറങ്ങി സൈക്കിള്‍ ചവിട്ടിയാണ് അദ്ദേഹം ആരാധകരേയും അണികളേയും അഭിസംബോധന ചെയ്തത്.

ഇതിനിടയില്‍ ഒരാള്‍ ‘ഫ്ലവർ ബോള്‍’ എറിയുന്നത് കാണാം. ഇത് കണ്ടതും അതിവേഗത്തില്‍ വിജയ് തിരികെ തന്റെ വാഹനത്തില്‍ കയറുകയായിരുന്നു. ഇതാണിപ്പോള്‍ ട്രോളുകള്‍ക്ക് വഴിവച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഫ്ലവർ ബോള്‍’ എറിഞ്ഞ് കണ്ണടച്ച്‌ തുറക്കുന്ന വേഗത്തിലാണ് വിജയ് വാഹത്തിലേക്ക് കയറിയത്. പിന്നാലെ സൈക്കിളുമെടുത്ത് ബോഡിഗാർഡ്സും പോയി. ഫ്ലവർ ബോള്‍, ബോംബ് ആണെന്ന് കരുതി വിജയ് പേടിച്ചോടി എന്ന തരത്തിലാണ് ട്രോളുകളിലും സോഷ്യല്‍ മീഡിയയിലും ഈ വീഡിയോ പ്രചരിക്കുന്നത്. ‘സിനിമയില്‍ ബോംബും തോക്കുമായി നില്‍ക്കുന്ന വില്ലൻമാരെ ധീരതയോടെ നേരിട്ട് ഗ്രാമങ്ങളെ രക്ഷിക്കുന്ന ആളാണ് വിജയ്. പ്രസംഗങ്ങളിലും ധീരതയാണ്. പക്ഷേ റിയല്‍ ലൈഫില്‍ സൈക്കിള്‍ റാലിക്കിടെ ഒരു പൂമാല വന്നു വീണപ്പോ ഓടെടാ ഓട്ടം’, എന്ന് പറഞ്ഞാണ് ട്രോളുകള്‍.

ചട്ടമ്പി നാടിലെ സുരാജ് വെഞ്ഞാറമൂടിന്റെ ഡയലോഗും വിജയിയുടെ വീഡിയോയും ഉള്‍പ്പെടുത്തിയുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ‘ഒരു ഗ്രാമം മുഴുവനും രക്ഷിക്കാൻ പോണ പോക്കാണ്, ശരിക്കും പുള്ളി പുറകിലത്തെ വണ്ടിയില്‍ ഉള്ളവരെ രക്ഷിക്കാൻ ആണ് സൈക്കിളും വലിച്ചെറിഞ്ഞു ഓടിയതെന്നു എത്ര പേർക്ക് മനസിലായി, ഡേയ് ചെല്ലോം എങ്കടാ ഓടറെൻ, സിനിമയില്‍ ജയിംസ് ബോണ്ട്. റിയല്‍ ലൈഫില്‍ വെറും ബോണ്ടൻ, ആ ബോംബ് എറിഞ്ഞ അണ്ണൻ ആണ് താരം, സിനിമയില്‍ കാണിക്കുന്നതിന്റെ പകുതി പോലും ഇല്ലേ’, എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം, വിജയിയെ വിമർശിക്കുന്നവരും സപ്പോർട്ട് ചെയ്യുന്നവരും ഉണ്ട്. ‘മര്യാദയ്ക്ക് വണ്ടിയില്‍ പോയ്ക്കൂടായിരുന്നു. ആ ബാക്കില്‍ കൂടെ ഓടുന്നവരെ കാണുമ്പോള്‍ പാവം തോന്നുണ്ട്. എന്തിനാണ് ഈ സൈക്കിള്‍ പ്രഹസം’, എന്നാണ് വിമർശിച്ച്‌ കൊണ്ട് ചിലർ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്. ‘അത് യഥാർത്ഥ ബോംബ് ആയിരുന്നേല്‍ എന്താകും.. ഇപ്പോഴത്തെ തമിഴ്നാട് രാഷ്ട്രീയ അവസ്ഥയില്‍ ഒന്നും പറയാനാകില്ല’, എന്നാണ് വിജയിയെ പിന്തുണയ്ക്കുന്നവർ കമന്റ് ചെയ്യുന്നത്. എന്തായാലും വിജയിയുടെ ഈ ‘സൈക്കിള്‍, ഫ്ലവർ ബോള്‍ ഓട്ടം’ എങ്ങും കാട്ടുതീ പോലെ വൈറലായി കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക