പാലാ നിയോജകമണ്ഡലത്തിലെ മാണി ഗ്രൂപ്പ് നേതാക്കളിൽ ജോസ് കെ മാണിയുടെ ഏറ്റവും വിശ്വസ്തനാണ് പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ടോബിൻ കെ അലക്സ്. ജനകീയനല്ലാത്ത ഇയാളെ ജോസ് പ്രസിഡൻറ് പദവിയിൽ എത്തിച്ചത് പല പ്രമുഖ നേതാക്കളെയും വെട്ടി നിരത്തിയാണ്. 2020, 2025 തദ്ദേശ തെരെഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് യഥാക്രമം ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളിൽ മത്സരിച്ച ഇദ്ദേഹം ദയനീയമായി പരാജയപ്പെടുകയായിരുന്നു.

ജോസ് കെ മാണിക്ക് വേണ്ടി മാണി സി കാപ്പനെ നിരന്തരം അവഹേളിക്കുന്ന നേതാക്കളിൽ പ്രധാനിയാണ് സ്കൂൾ അധ്യാപകൻ കൂടിയായ ടോബിൻ. എന്നാൽ ഏറ്റവും ഒടുവിലായി കാപ്പനെതിരെ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ ഇയാൾ ചേർത്ത ചിത്രം ആളുകളെ അമ്പരപ്പിച്ചു എന്നതാണ് സത്യം. പോസ്റ്റിന് ഒപ്പം ചേർത്ത ജോസ് കെ മാണിയുടെ ഗ്രാഫിക് ചിത്രത്തിൽ അദ്ദേഹത്തിൻറെ കയ്യിൽ ഒരു നോട്ട് എണ്ണൽ മെഷീൻ ഇരിക്കുന്നതായി കാണാം. ബാർ കോഴ ആരോപണ കാലത്ത് കെഎം മാണിയെയും ജോസ് കെ മാണിയെയും പരിഹസിക്കുവാൻ ഇടതുപക്ഷം ഏറ്റവും അധികം ആയുധം ആക്കിയത് നോട്ട് എണ്ണൽ മെഷീൻ ആയതിനാൽ ടോബിന്റെ ചിത്രം സെൽഫ് ട്രോൾ ആയി മാറുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ ഐ ഉപയോഗിച്ച് ഗ്രാഫിക് ഇമേജ് ജനറേറ്റ് ചെയ്തപ്പോൾ സംഭവിച്ച അബദ്ധമായിരിക്കാം ഇത്തരം ഒരു അവസ്ഥയ്ക്ക് കാരണം. എന്നിരുന്നാലും ജോസിന്റെ വിശ്വസ്തന് സംഭവിച്ച അബദ്ധം യുഡിഎഫ് കേന്ദ്രങ്ങൾ ആഘോഷിക്കുന്നുണ്ട്. യുഡിഎഫ് അനുകൂല ഫേസ്ബുക്ക് പേജ് ആയ പാലാക്കാരൻ ചേട്ടനാണ് ഈ അബദ്ധം ചൂണ്ടിക്കാട്ടി ആദ്യം പോസ്റ്റ് പങ്കുവെച്ചത്. വാട്സാപ്പിൽ അടക്കം നേതാവിനെ ട്രോളുന്ന നിയോജകമണ്ഡലം പ്രസിഡന്റിന്റെ പോസ്റ്റ് ഇപ്പോൾ ചർച്ചയാവുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക