ഉപഭോക്താക്കള്‍ ആഗ്രഹിച്ച ഫീച്ചറുമായി ഇൻസ്റ്റാഗ്രാം എത്തി മക്കളെ. ട്രയല്‍ റീല്‍സ് എന്നാണ് ഈ കിടിലൻ ഫീച്ചറിന്റെ പേര്.പ്രധാന കാഴ്ചക്കാര്‍ക്ക് ഷെയര്‍ ചെയ്യും മുമ്ബ് ഫോളോവർമാർ അല്ലാത്തവർക്ക് ഇനി ഇന്‍സ്റ്റ കണ്ടന്‍റ് ഷെയർ ചെയ്യാനുള്ള സൗകര്യമാണ് ഇൻസ്റ്റാഗ്രാമിന്റെ പുതിയ ഫീച്ചർ.
ഇതനുസരിച്ച് കണ്ടന്‍റിന്‍റെ പെർഫോമൻസ് എങ്ങനെയുണ്ടെന്ന് പരിശോധിക്കാനുമാകും. റീല്‍സ് വീഡിയോ ഷെയർ ചെയ്യാൻ നോക്കുമ്ബോള്‍ ഷെയർ ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്ബ് ‘ട്രയല്‍’ എന്ന പേരില്‍ ഒരു ടോഗിള്‍ ബട്ടണ്‍ കാണാം. ഇത് ടാപ്പ് ചെയ്തതിന് ശേഷം വേണം റീല്‍സ് ഷെയർ ചെയ്യാൻ. ഷെയർ എവരിവണ്‍ ഓട്ടോമാറ്റിക് ആയി സെറ്റ് ചെയ്യാനുമാകും.
24 മണിക്കൂറിനുള്ളില്‍ കണ്ടന്‍റിന്‍റെ പെർഫോമൻസ് എങ്ങനെയുണ്ടെന്ന് അറിയാനാകും എന്ന പ്രത്യേകതയും പുതിയ ഫീച്ചറിനുണ്ട്. പ്രൊഫഷണല്‍ അക്കൗണ്ടുകള്‍ക്ക് മാത്രമുള്ള ഈ ഫീച്ചർ നിലവില്‍ തിരഞ്ഞെടുത്ത ക്രിയേറ്റർമാർക്കും ലഭ്യമാകും. ഒരു ക്രിയേറ്റർ ഇൻസ്റ്റാഗ്രാമില്‍ പങ്കുവെക്കുന്ന ട്രയല്‍ റീല്‍ അയാളുടെ ഫോളോവർമാർക്ക് കാണാനാകില്ല. റീല്‍സ് ടാബിലും പ്രധാന ഗ്രിഡ്ഡിലും പോലും ഇത് കാണില്ല. ഷെയർ എവരിവണ്‍ ബട്ടണ്‍ ഓപ്ഷൻ തിരഞ്ഞെടുത്താല്‍ മാത്രമേ റീല്‍സ് ഫോളോവർമാരിലേക്ക് എത്തൂ.
ട്രയല്‍ റീലുകള്‍ക്ക് പേജ് വ്യൂ ലഭിക്കുന്നതിന്‍റെ സ്പീഡ് കുറവായിരിക്കും. കൂടാതെ ഫോളോവർമാരല്ലാത്തവരിലേക്ക് കണ്ടന്‍റ് എത്തിക്കാനും ഇത് സഹായകമാവും. മറ്റ് റീലുകളുടെ പ്രകടനത്തെ ഇത് ബാധിക്കില്ലെന്ന പ്രത്യേകതയുമുണ്ട്. ട്രയല്‍ റീലുകള്‍ ഡയറക്‌ട് മെസേജായി അയച്ചാലോ അല്ലെങ്കില്‍ റീലില്‍ ഉപയോഗിച്ചിട്ടുള്ള ശബ്ദം, ലൊക്കേഷൻ എന്നിവയുടെ പേജിലും ഫോളോവർമാർക്ക് കാണാനാവും.

















