ഇൻസ്റ്റഗ്രാം വഴി ആളുകളെ ഹണിട്രാപ്പില്‍പ്പെടുത്തി കോടികള്‍ തട്ടിയെടുത്ത ദമ്ബതികള്‍ പൊലീസ് പിടിയില്‍.യുവതിയുടെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച് ഇരകളെ വലയിലാക്കി ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി. ഒരു ലോറി ഡ്രൈവർ നല്‍കിയ പരാതിയില്‍ കരിംഗൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്.
തട്ടിപ്പ് രീതി ഇങ്ങനെ
ഇൻസ്റ്റഗ്രാമിലൂടെ യുവതിയുടെ നഗ്നചിത്രങ്ങള്‍ പങ്കുവെച്ചാണ് ദമ്പതികള്‍ ഇരകളെ കണ്ടെത്തിയിരുന്നത്. ചിത്രങ്ങള്‍ കണ്ട് ആകർഷിതരായി മെസ്സേജ് അയക്കുന്നവരെ തന്ത്രപൂർവ്വം വീട്ടിലേക്ക് ക്ഷണിക്കും. തുടർന്ന് വീട്ടിലെത്തുന്നവരുടെ നഗ്നദൃശ്യങ്ങള്‍ രഹസ്യമായി പകർത്തും.
പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയാണ് പതിവ്. പണം നല്‍കിയില്ലെങ്കില്‍ ചിത്രങ്ങളും ദൃശ്യങ്ങളും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇവർ ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നത്.
ലോറി ഡ്രൈവറുടെ പരാതി
ദമ്പതികള്‍ ചേർന്ന് പണം തട്ടാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് ഒരു ലോറി ഡ്രൈവർ നല്‍കിയ പരാതിയാണ് സംഭവത്തില്‍ നിർണ്ണായകമായത്. തുടർന്ന് കരിംഗൂർ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ വൻ തട്ടിപ്പിന്റെ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.
നൂറിലധികം ആളുകളെ ഇവർ ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഒരേ ഇരയില്‍ നിന്ന് തന്നെ പല തവണ ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന രീതിയും ഇവർക്കുണ്ടായിരുന്നു.
ബിസിനസ് തകർച്ചയും ആഡംബര ജീവിതവും
നേരത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ഇന്റീരിയർ വർക്കുകള്‍ ചെയ്തിരുന്നവരായിരുന്നു ഈ ദമ്പതികള്‍. എന്നാല്‍ ബിസിനസില്‍ വലിയ നഷ്ടം സംഭവിച്ചതോടെയാണ് ഇവർ ഹണിട്രാപ്പിലേക്ക് തിരിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
ആളുകളെ ഭീഷണിപ്പെടുത്തി തട്ടിയെടുക്കുന്ന പണം ഉപയോഗിച്ച് ഇരുവരും ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

















