വാട്സ്‌ആപ്പില്‍ ഇനി മെസേജുകള്‍ ഷെഡ്യൂള്‍ ചെയ്യാം, ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുമായി ഐഫോണ്‍. ഇതിലൂടെ മെസേജ് അപ്പോള്‍ തന്നെ അയക്കുന്നതിന് ചെയ്യുന്നതിന് പകരം നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച്‌ ഷെഡ്യൂള്‍ ചെയ്യാൻ സാധിക്കും.ഈ ഫീച്ചർ ഉപയോഗിച്ച്‌ മെസേജുകള്‍ മുൻകൂട്ടി തയ്യാറാക്കി വെക്കാനും, അവ അയക്കേണ്ട സമയം ക്രമീകരിക്കാനും, അയക്കുന്നതിന് മുൻപായി മെസേജുകള്‍ ഒഴിവാക്കാനും ഒഴിവാക്കാനും ഉപയോക്താക്കള്‍ക്ക് സാധിക്കും.

ഒരു ചാറ്റില്‍ മെസേജ് അയക്കുന്ന ‘സെൻഡ്’ ബട്ടണ്‍ ദീർഘനേരം അമർത്തിപ്പിടിച്ചുകൊണ്ട് ഉപയോക്താക്കള്‍ക്ക് ഈ ഷെഡ്യൂളിംഗ് ടൂളിലേക്ക് പ്രവേശിക്കാൻ സാധിച്ചേക്കും. മെസേജ് അയക്കേണ്ട സമയം തിരഞ്ഞെടുത്തുകഴിഞ്ഞാല്‍, വാട്‌സ്‌ആപ്പ് ആ മെസേജ് ക്യൂ ചെയ്യുകയും കൃത്യസമയത്ത് അത് സ്വയമേവ അയക്കുകയും ചെയ്യും. ഈ ഫീച്ചർ ഇപ്പോഴും വികസനഘട്ടത്തിലാണുള്ളത്. ഇതുവരെ ‘ടെസ്റ്റ് ഫ്ലൈറ്റ്’ ബീറ്റ പതിപ്പുകളില്‍ ഈ സൗകര്യം ലഭ്യമായിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിന്റെ ഔദ്യോഗിക ലോഞ്ച് തീയതി വാട്‌സ്‌ആപ്പ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, എല്ലാവർക്കുമായി പുറത്തിറക്കുന്നതിന് മുൻപ് ഈ ഫീച്ചർ ആദ്യം ബീറ്റ ടെസ്റ്റർമാർക്ക് ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഗ്രൂപ്പ് ചാറ്റുകളിലും വ്യക്തിഗത ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാണ്. ഒരു സന്ദേശം തയ്യാറാക്കി പത്ത് മിനിറ്റിന് ശേഷവും, രണ്ടാഴ്ച മുൻകൂട്ടിയുള്ള സന്ദേശങ്ങളും ഇത്തരത്തില്‍ ഷെഡ്യൂള്‍ ചെയ്യാൻ സാധിക്കും. അപ്പോള്‍ ഇനി വിശേഷ ദിവസങ്ങളില്‍ മറക്കുമെന്ന് ടെൻഷൻ വേണ്ട.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക