ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുന്ന നിർണ്ണായക മാറ്റവുമായി മെറ്റ. പ്ലാറ്റ്‌ഫോമിലെ സന്ദേശങ്ങള്‍ക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംവിധാനം 2026 മെയ് എട്ട് മുതല്‍ അവസാനിപ്പിക്കാൻ കമ്ബനി തീരുമാനിച്ചു.സന്ദേശങ്ങള്‍ അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും മാത്രം വായിക്കാൻ കഴിയുന്ന രീതിയിലുള്ള സുരക്ഷാ കവചമാണ് ഇതോടെ ഇല്ലാതാകുന്നത്.

മാറ്റത്തിന് പിന്നിലെ ലക്ഷ്യം

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ സന്ദേശങ്ങളിലൂടെ കൈമാറുന്നത് തടയാൻ എൻക്രിപ്ഷൻ നീക്കം ചെയ്യുന്നത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എൻക്രിപ്ഷൻ ഇല്ലാതാകുന്നതോടെ സന്ദേശങ്ങളും കോളുകളും സ്കാൻ ചെയ്ത് ഹാനികരമായ ഉള്ളടക്കങ്ങള്‍ കണ്ടെത്താൻ മെറ്റയ്ക്ക് സാധിക്കും. ഓണ്‍ലൈൻ സുരക്ഷ ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകള്‍ ടെക് കമ്പനികള്‍ക്ക് മേല്‍ ചെലുത്തുന്ന സമ്മർദ്ദവും ഈ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് സൂചന.

ഉപയോക്താക്കള്‍ ശ്രദ്ധിക്കാൻ

സ്വകാര്യത ഉറപ്പാക്കാൻ 2023 ഡിസംബറില്‍ നടപ്പിലാക്കിയ ഈ സംവിധാനം പിൻവലിക്കുമ്പോള്‍, നിലവിലുള്ള ചാറ്റുകളും മീഡിയ ഫയലുകളും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാൻ ഉപയോക്താക്കള്‍ക്ക് അവസരം ലഭിക്കും. ഇതിനായി ആപ്പില്‍ പ്രത്യേക നിർദ്ദേശങ്ങള്‍ ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചു. പഴയ പതിപ്പിലുള്ള ആപ്പ് ഉപയോഗിക്കുന്നവർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതും അത്യാവശ്യമാണ്.

ഫേസ്ബുക്ക് മെസഞ്ചർ ഉള്‍പ്പെടെയുള്ള മെറ്റയുടെ മറ്റ് പ്ലാറ്റ്‌ഫോമുകളിലും സമാനമായ മാറ്റം വരുമോ എന്ന ആശങ്കയിലാണ് ടെക് ലോകം. സ്വകാര്യതയും ഓണ്‍ലൈൻ സുരക്ഷയും തമ്മിലുള്ള ബാലൻസ് എങ്ങനെ നിലനിർത്തുമെന്ന ചർച്ചകള്‍ക്കും ഈ നീക്കം വഴിതെളിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക