റോഡരികിലൂടെ നടന്ന ദമ്ബതികള്‍ക്ക് കിട്ടിയ ഒരു നീല നിറമുള്ള മുട്ടയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാകുന്നത്. ഓസ്ട്രേലിയയിലെ സിഡ്‌നിയിലുള്ള ഒരു പാർക്കിലാണ് സംഭവം നടന്നത്. പാർക്കിനടുത്തായി കുറച്ച് ഇലകള്‍ കൂടിക്കിടക്കുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍ ഉള്ളത്. ഈ ഇലകളുടെ അടിയില്‍ കിടന്ന മുട്ട ദമ്ബതികളുടെ ശ്രദ്ധയില്‍ പെടുന്നുണ്ട്.
കോഴിമുട്ടയെക്കാള്‍ വലുപ്പമുള്ള മുട്ട അവർ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഒരു യമു പക്ഷിയുടെ മുട്ടയാണ് ഇതെന്ന് തിരിച്ചറിഞ്ഞ അവർ ഇതിന് പരിചരിക്കുന്നു. ഇൻകുബേറ്ററില്‍ സൂക്ഷിച്ച മുട്ട 50-ാം ദിവസമാണ് വിരിയുന്നത്. തുടർന്ന് കുടുംബത്തിലെ ഒരു അംഗത്തെപ്പോലെ ആ എമു വളരുന്നതും വീഡിയോയില്‍ കാണാം.

















